കൊച്ചിയില്‍ ലിയോക്ക് റെക്കോര്‍ഡ്, ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

Published : Dec 18, 2023, 01:53 PM IST
കൊച്ചിയില്‍ ലിയോക്ക് റെക്കോര്‍ഡ്, ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

Synopsis

കൊച്ചിയില്‍ ലിയോയ്‍ക്ക് നേടാനായത്.

വിജയ്‍യുടെ ലിയോ ബോക്സ് ഓഫീസ് കളക്ഷനില്‍ നിരവധി റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. കേരള ബോക്സ് ഓഫീസിലും റിലീസ് കളക്ഷനില്‍ ഒന്നാമത് വിജയ്‍യുടെ ലിയോയാണ്. ലിയോയുടെ കൊച്ചി മള്‍ട്ടിപ്ലക്സസിലെ ഫൈനല്‍ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്. ലിയോ കൊച്ചി മള്‍ട്ടിപ്ലക്സില്‍ 2.90 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് ഫ്രൈഡേ മാറ്റ്‍നി റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

ജയിലര്‍ക്ക് കൊച്ചി മള്‍ട്ടിപ്ലക്സസില്‍ 2.65 കോടി രൂപയാണ് നേടാനായത്. ലിയോയ്‍ക്ക് കൊച്ചി മള്‍ട്ടിപ്ലക്സില്‍ തമിഴ് സിനിമയുടെ റെക്കോര്‍ഡിടാനുമായി. ആഗോള ബോക്സ് ഓഫീസില്‍ 611.6 കോടി രൂപയാണ് വിജയ്‍യുടെ ലിയോ അകെ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് 60 കോടി രൂപയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 41 കോടി രൂപയുമാണ് നേടാനായത്. വടക്കേന്ത്യയില്‍ ലിയോ ആകെ 41 കോടി രൂപ നേടിയപ്പോള്‍ വിദേശത്ത് 196.6 കോടിയാണ്.

വിജയ് നായകനായ ലിയോയ്‍ക്ക് ഒട്ടനവധി കളക്ഷൻ റെക്കോര്‍ഡും നേടാനായി. കളക്ഷനില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ് ചിത്രം എന്ന റെക്കോര്‍ഡ് ഇനി ലിയോയ്‍ക്കാണ്. ലോകേഷ് കനകരാജിന്റെ ലിയോ തമിഴിലെ കളക്ഷനില്‍ ഒന്നാം സ്ഥാനത്തുമാണ്. റിലീസിന് ഒരു തമിഴ് സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് മാത്രമല്ല 2023ല്‍ ഇന്ത്യൻ സിനിമയിലെ തന്നെ ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ ജവാനെ പിന്നിലാക്കി ലിയോ എത്തിയിരുന്നു. ത്തുമാണ്. റിലീസിന് ഒരു തമിഴ് സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് മാത്രമല്ല 2023ല്‍ ഇന്ത്യൻ സിനിമയിലെ തന്നെ ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ ജവാനെ പിന്നിലാക്കി ലിയോ എത്തിയിരുന്നു.

ദളപതി വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രം എന്ന നേട്ടം ഇനി ലിയോയ്‍ക്കാണ്. കേരളത്തില്‍ ഒരു തമിഴ് സിനിമയുടെ കളക്ഷൻ ആകെ നോക്കുമ്പോഴും ഒന്നാം സ്ഥാനത്ത് ലിയോ തലയുയര്‍ത്തി നില്‍ക്കുന്നു. കന്നഡയിലും വിജയ്‍യുടെ ലിയോ ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡ് നേടിയിരുന്നു. ജയിലറിനെയും മറികടന്നാണ് വിജയ്‍യുടെ ലിയോ കളക്ഷനില്‍ മിക്ക റെക്കോര്‍ഡുകളും തിരുത്തിയത്.

Read More: റിലീസിനുമുന്നേ കേരളത്തില്‍ സലാര്‍ കോടി കളക്ഷൻ നേടി, ഷാരൂഖിന് നിരാശ, ഡങ്കിക്ക് ലഭിച്ചത് ഇത്ര മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍
ഒന്നാമന് 4.6 ലക്ഷം ! വിട്ടുകൊടുക്കാതെ മമ്മൂട്ടിയും, 250 കോടി പടത്തോടൊപ്പം കിടപിടിച്ച് കളങ്കാവൽ