ഇപ്പോഴും തിയറ്ററുകളില്‍; ഒടിടി റിലീസ് ദിവസം 'ലക്കി ഭാസ്‍കര്‍' നേടിയത്

Published : Nov 29, 2024, 11:26 AM IST
ഇപ്പോഴും തിയറ്ററുകളില്‍; ഒടിടി റിലീസ് ദിവസം 'ലക്കി ഭാസ്‍കര്‍' നേടിയത്

Synopsis

ദീപാവലി റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രം

ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ലക്കി ഭാസ്കര്‍. ബഹുഭാഷകളിലെത്തിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ദീപാവലി റിലീസ് ആയിരുന്നു. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം തിയറ്ററുകളിലെത്തിയത് ഒക്ടോബര്‍ 31 ന് ആയിരുന്നു. ആദ്യ ദിനം തന്നെ പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായം ലഭിക്കുന്ന ചിത്രമായി ഈ പിരീഡ് ക്രൈം ഡ്രാമ ചിത്രം മാറി. ഇപ്പോഴിതാ ഒടിടി റിലീസിന് ശേഷവും തിയറ്ററുകളില്‍ തുടരുകയാണ് ഈ ദുല്‍ഖര്‍ ചിത്രം.

നെറ്റ്ഫ്ലിക്സിലൂടെ ഇന്നലെയായിരുന്നു (28) ചിത്രത്തിന്‍റെ ഒടിടി റിലീസ്. അതായത് തിയറ്റര്‍ റിലീസിന്‍റെ 29-ാം ദിവസം. എന്നാല്‍ അതേ ദിവസം തന്നെ തിയറ്ററുകളിലും വലിയൊരു വിഭാഗം പ്രേക്ഷകര്‍ ചിത്രം കാണാനെത്തി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് ഇന്നലെ നേടിയത് 13 ലക്ഷം രൂപയാണ്. ഇതേ ദിവസം തമിഴ് പതിപ്പ് 9 ലക്ഷവും മലയാളം പതിപ്പ് 3 ലക്ഷവും നേടി. അങ്ങനെ ചിത്രത്തിന്‍റെ ഒടിടി റിലീസ് ദിനത്തില്‍ ഈ മൂന്ന് ഭാഷാപതിപ്പുകളില്‍ നിന്നായി ചിത്രം നേടിയത് 25 ലക്ഷം രൂപയാണ്.

ഒടിടി റിലീസിന് ശേഷവും തിയറ്ററുകളില്‍ ജനം എത്തുക എന്നത് വന്‍ ജനപ്രീതി നേടിയ ചിത്രങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന നേട്ടമാണ്. ബിഗ് കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ഈ പിരീഡ് ഡ്രാമ ചിത്രം തിയറ്റര്‍ വാച്ച് ആവശ്യപ്പെടുന്ന ഒന്നുമാണ്. കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖറിന് വലിയ ആത്മവിശ്വാസം പകരുന്ന വിജയമാണ് ലക്കി ഭാസ്കര്‍ നേടിയത്. ഒപ്പം അദ്ദേഹത്തിന്‍റെ പാന്‍ ഇന്ത്യന്‍ അപ്പീല്‍ കൂട്ടുന്ന ചിത്രവും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 111.15 കോടിയാണ് ചിത്രം നേടിയത്.

ALSO READ : ഹാസ്യത്തിന് പ്രാധാന്യമുള്ള ആക്ഷന്‍ എന്‍റര്‍ടെയ്‍നറുമായി സൂര്യ; ആര്‍ ജെ ബാലാജി ചിത്രത്തിന് തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്