ഓപണിം​ഗില്‍ ഞെട്ടിച്ചോ 'ലക്കി ഭാസ്‍കര്‍'? ദുല്‍ഖര്‍ ചിത്രം റിലീസ് ദിനത്തില്‍ നേടിയത്

Published : Nov 01, 2024, 08:07 AM IST
ഓപണിം​ഗില്‍ ഞെട്ടിച്ചോ 'ലക്കി ഭാസ്‍കര്‍'? ദുല്‍ഖര്‍ ചിത്രം റിലീസ് ദിനത്തില്‍ നേടിയത്

Synopsis

കേരളത്തിലുള്‍പ്പെടെ മികച്ച പ്രതികരണം. ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് വീണ്ടും ദുല്‍ഖര്‍

ഇത്തവണത്തെ ദീപാവലി റിലീസുകളില്‍ ഏറെ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍. പിരീഡ് ക്രൈം ത്രില്ലര്‍ ​വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന് റിലീസ് തലേന്ന് നടന്ന പ്രിവ്യൂ ഷോകളില്‍ നിന്നുതന്നെ മികച്ച അഭിപ്രായം ലഭിച്ചിരുന്നു. അത് റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ക്കിപ്പുറവും തുടരാനായി എന്നതാണ് ചിത്രത്തിന്‍റെ നേട്ടം. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തില്‍ മികച്ചതെന്ന് പറയുന്ന ഒരു ചിത്രം സമീപകാലത്ത് അപൂര്‍വ്വമാണ്. എന്നാല്‍ ഈ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ബോക്സ് ഓഫീസില്‍ എത്രത്തോളം പ്രതിഫലിച്ചു? ഇപ്പോഴിതാ ആദ്യ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ലക്കി ഭാസ്കര്‍ ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയത് 7.50 കോടിയാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകള്‍ ചേര്‍ത്തുള്ള കണക്കാണ് ഇത്. എന്നാല്‍ ആ​ദ്യ വിലയിരുത്തല്‍ അനുസരിച്ചുള്ള സംഖ്യയുമാണ് ഇത്. അന്തിമ കണക്കെടുപ്പില്‍ കളക്ഷന്‍ ഇനിയും മുകളിലേക്ക് പോവാം. 

വെങ്കി അറ്റ്ലൂരി രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഭാസ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. 175 സ്ക്രീനുകളിലായിരുന്നു കേരളത്തില്‍ ചിത്രത്തിന്‍റെ റിലീസ്. ആദ്യദിനം തന്നെ ചിത്രം 207 ലേക്ക് സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. 

ALSO READ : മലയാളത്തിലെ ദീപാവലി റിലീസ്; 'ഓശാന' പ്രദര്‍ശനം ആരംഭിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകള്‍! 'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര? കണക്കുകള്‍
102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?