വമ്പന്മാർ വീഴുന്നു, പണം വാരി തുടങ്ങി ടർബോ; ​'ഗുരുവായൂരമ്പല നടയി'ലിനെ മറികടന്നു, മുന്നിലുള്ളത് 5സിനിമകൾ മാത്രം

Published : May 19, 2024, 03:55 PM ISTUpdated : May 19, 2024, 04:03 PM IST
വമ്പന്മാർ വീഴുന്നു, പണം വാരി തുടങ്ങി ടർബോ; ​'ഗുരുവായൂരമ്പല നടയി'ലിനെ മറികടന്നു, മുന്നിലുള്ളത് 5സിനിമകൾ മാത്രം

Synopsis

മെയ് 23ന് ടര്‍ബോ തിയറ്ററുകളില്‍. 

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്, ടർബോ. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യാൻ ഇനി വെറും നാല് ദിവസം മാത്രമാണ് ബാക്കി. റിലീസിന് മുൻപ് തന്നെ ചിത്രം പണംവാരി തുടങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ടർബോയുടെ പ്രീ സെയിൽ ബിസിനസ് കണക്കുകളാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. 1.3 കോടിയോളം ആണ് ഇതിനോടകം ടർബോ നേടിയത്. അതും വെറും നാല് ദിവസത്തിൽ. വരും ദിവസങ്ങളിലെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ കേരള പ്രീ സെയിൽ ബിസിനസിൽ ഭേദപ്പെട്ടൊരു നേട്ടം ടർബോയ്ക്ക് നേടാനാകും എന്നാണ് ട്രാക്കന്മാർ പറയുന്നത്. നിലവിൽ കേരള പ്രീ സെയിൽ ബിസിനസിൽ മുന്നിലുള്ളത് മലൈക്കോട്ടൈ വാലിബൻ ആണ്. 2024ലെ കണക്കാണിത്. 

സോറി അച്ഛാ..; വർഷങ്ങളായി മിണ്ടാതിരുന്ന സായിയും അച്ഛനും വീണ്ടും മിണ്ടി, മനംനിറഞ്ഞ് ഭാര്യ

2024ലെ പ്രീ സെയിൽ ബിസിനസ് ഇങ്ങനെ

1 മലൈക്കോട്ടൈ വാലിബൻ - 3.8 കോടി 
2 ആടുജീവിതം - 3.5 കോടി 
3 ആവേശം - 1.90 കോടി 
4 വർഷങ്ങൾക്കു ശേഷം - 1.43 കോടി 
5 മഞ്ഞുമ്മൽ ബോയ്സ് - 1.32 കോടി 
6 ടർബോ - 1.3 കോടി+ (4 Days to go)
7 ​ഗുരുവായൂരമ്പല നടയിൽ -  1.25 കോടി 
8 ഭ്രമയു​ഗം - 1.2 കോടി 
9 മലയാളി ഫ്രം ഇന്ത്യ - 1.04 കോടി  
10 ഓസ്ലർ - 1 കോടി 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍