Bheeshma Parvam box office : 'ഭീഷ്‍മ പര്‍വ'ത്തിന് ഗംഭീര ഓപ്പണിംഗ്, ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍

Web Desk   | Asianet News
Published : Mar 04, 2022, 10:17 AM ISTUpdated : Mar 04, 2022, 10:27 AM IST
Bheeshma Parvam box office : 'ഭീഷ്‍മ പര്‍വ'ത്തിന് ഗംഭീര ഓപ്പണിംഗ്, ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍

Synopsis

'ഭീഷ്‍മ പര്‍വം' ആദ്യ ദിവസം മികച്ച കളക്ഷനാണ് (Bheeshma Parvam box office) നേടിയിരിക്കുന്നത്.

മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വം' ((Bheeshma Parvam box office) കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ നിന്ന് കിട്ടിയത്. ചലച്ചിത്രവര്‍ത്തകരടക്കം മമ്മൂട്ടി സിനിമയെ ഏറ്റെടുത്ത് രംഗത്ത് എത്തി. ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.


Read More : നിറഞ്ഞാടുന്ന മമ്മൂട്ടി, 'ഭീഷ്‍മ പര്‍വം' റിവ്യു

ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസ് ആണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനം ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. 9.56 ലക്ഷം രൂപയാണ് ചിത്രം നേടിയത്.  'ഫ്രൈ ഡേ മാറ്റിനി' 1,179 ഷോകള്‍ ട്രാക്ക് ട്രാക്ക് ചെയ്‍തതിനുസരിച്ച് കണക്ക് പുറത്തുവിട്ടിരിക്കുന്നു.  2,57,332 ലക്ഷം പേര്‍ ചിത്രം കണ്ടു. 3.676 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്ന് നേടിയതെന്ന് 'ഫ്രൈ ഡേ മാറ്റിനി' ട്വീറ്റ് ചെയ്യുന്നു.

 

 

 

 

അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം.  വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സ്റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് 'ഭീഷ്‍മ പര്‍വ'ത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വ'ത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു. 'ഭീഷ്‍മ പര്‍വ'ത്തിന്റെ ആദ്യ ദിനത്തെ കളക്ഷനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.

ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമായ 'പുഴു'വെന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി വൈകാതെ റിലീസ് ചെയ്യാനുള്ളത്. സെന്‍സറിംഗ് നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 'ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലിജോ പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും നിര്‍വഹിച്ചത് തേനി ഈശ്വര്‍ ആയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'