വൻമരങ്ങള്‍ വീഴുമോ?, കളങ്കാവലിന്റെ അഡ്വാൻസ് കളക്ഷനില്‍ കുതിപ്പ്, നേടിയത് ഞെട്ടിക്കുന്ന തുക

Published : Dec 02, 2025, 03:05 PM IST
Mammootty

Synopsis

ആഗോള അഡ്വാൻസ് ബോക്സ് ഓഫീസ് കളക്ഷനില്‍ ഞെട്ടിച്ച് കളങ്കാവല്‍.

സമീപകാലത്ത് വേറിട്ട കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുകളാലും ശ്രദ്ധയാകര്‍ഷിച്ച നായക നടനാണ് മമ്മൂട്ടി. കഥാപാത്രം നായകനോ വില്ലനോ എന്ന വേര്‍തിരിവില്ലാതെ മികച്ചതും ഒന്നിനൊന്നും വേറിട്ടതുമായ മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പിനെ രാജ്യമൊട്ടാകെയുള്ള അഭിനേതാക്കളും പ്രേക്ഷകരും അഭിനന്ദിച്ച് രംഗത്ത് എത്താറുണ്ട്. മമ്മൂട്ടി വീണ്ടും വേറിട്ട ഒരു കഥാപാത്രമായി എത്തുകയാണ് കളങ്കാവലിലൂടെ. ഇന്നലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച വരവേല്‍പാണ് ലഭിക്കുന്നത് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തില്‍ നിന്ന് മാത്രമായി 75 ലക്ഷമാണ് അഡ്വാൻസ് ബുക്കിംഗില്‍ കളങ്കാവല്‍ നേടിയിരിക്കുന്നത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നായി ചിത്രം രണ്ട് ലക്ഷവും നേടിയിരിക്കുന്നു. വിദേശ മാര്‍ക്കറ്റില്‍ 25 ലക്ഷമാണ് ചിത്രം മുൻകൂര്‍ ബുക്കിംഗില്‍ നേടിയിരിക്കുന്നത്. അങ്ങനെ കളങ്കാവല്‍ ആകെ 1.05 കോടി ആഗോള ബോക്സ് ഓഫീസില്‍ നിന്ന് അഡ്വാൻസായി നേടിയിരിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവാഗതനായ ജിതിൻ കെ ജോസ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് രണ്ട് മണിക്കൂറും 19 മിനിറ്റും മൂന്ന് സെക്കൻഡുമാണ് ദൈര്‍ഘ്യം. ആദ്യ പകുതി 58 മിനിറ്റും 34 സെക്കൻഡുമാകുമ്പോള്‍ ചിത്രത്തിന്റെ രണ്ടാം പകുതി ഒരു മണിക്കൂറും 20 മിനിറ്റും 29 സെക്കൻഡുമാണ് എന്ന് ട്രേഡ് അനലിസ്റ്റായ സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്‍ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ദുൽഖർ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്‍ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി