എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?, കണക്കുകള്‍ പുറത്ത്

Published : Jan 24, 2025, 08:55 AM IST
എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?, കണക്കുകള്‍ പുറത്ത്

Synopsis

ഇന്നലെ റിലീസിന് ഡൊമിനിക് ആൻഡ് ദ പേഴ്‍സ് നേടിയത്.  

മമ്മൂട്ടി വേഷമിട്ട ഡൊമിനിക് ആൻഡ് ദ പേഴ്‍സ് ഇന്നലെയാണ് പ്രദര്‍ശനത്തിന് എത്തിയത്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മോശമല്ലാത്തെ ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 1.5 കോടിയാണ് നെറ്റായി ലഭിച്ചിരിക്കുന്നത്.

ചാള്‍സ് ഈനാശു ഡൊമനിക് ആണ് ചിത്രത്തില്‍ മമ്മൂട്ടി. പഴയ പൊലീസ് ഓഫീസറാണ് ഡൊമിനിക്. കൊച്ചിയില്‍ സ്വകാര്യ ഡിറ്റക്റ്റ് ഏജൻസിയുള്ള കഥാപാത്രവുമാണ് ഡൊമനിക്. ഒരു അന്വേഷണം ഡൊമനിക്കിലേക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ആരെയൊക്കെയാണ്  ഡൊമിനികിന് മറികടക്കാനാകുകയെന്നത് അറിയാൻ കളക്ഷൻ കണക്കുകളുടെ വിശദമായി വിലയിരുത്തലിനായി കാത്തിരിക്കണം.

സാമൂഹ്യ മാധ്യമങ്ങളില്‍ മിക്കവര്‍ക്കും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ്. നിരവധിപ്പേര്‍ ഡൊമിനെക്കിനെ കുറിച്ച് എഴുതിയിട്ടുണ്ട്. കേസ് സോള്‍വ് ചെയ്‍തിട്ടുണ്ടേ എന്നെഴുതിയ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവയ്‍ക്കുന്നു. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആണെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം. മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രം ഡൊമനിക്. ഗോകുല്‍ സുരേഷും മികച്ച് നില്‍ക്കുന്നു. കോമഡിയും രസിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്ന് ചിത്രം കണ്ടവര്‍ കുറിക്കുന്നു.

മമ്മൂട്ടിക്കും ഗോകുല്‍ സുരേഷിനുമൊപ്പം ഡൊമിനിക് സിനിമയില്‍ സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍. കലാസംവിധാനം അരുണ്‍ ജോസ് ആണ്. ഛായാഗ്രഹണം വിഷ്‍ണു ആര്‍ ദേവ്,.സംഗീതം ദര്‍ബുക ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, സ്റ്റണ്ട്സ് സുപ്രീ സുന്ദര്‍, കലൈ കിങ്സണ്‍, ആക്ഷന്‍ സന്തോഷ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍, കോ ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആരിഷ് അസ്‍ലം, ഫൈനല്‍ മിക്സ് തപസ് നായക്.

Read More: ദളപതി 69ന്റെ പേര് എന്ത്?, ഇതാ സൂചനകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി