
ഒരുപിടി സിനിമകൾ നാളെ അതായത് ഡിസബർ 5ന് തിയറ്ററുകളിൽ എത്തുകയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷകളിൽ നിന്നെല്ലാം പുത്തൻ റിലീസുകളുണ്ട്. ഇക്കൂട്ടത്തിൽ മലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവൽ. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയറ്ററിലെത്തുന്ന ഈ ചിത്രം ക്രൈം ത്രില്ലർ ജോണറിലുള്ളതാണ്. പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നെല്ലാം മികച്ചൊരു സിനിമാനുഭവം ആകും കളങ്കാവൽ സമ്മാനിക്കുക എന്ന് വ്യക്തമാണ്. മൂന്ന് ദിവസം മുൻപ് ആരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്നുമാത്രം വൻ പ്രീ സെയിൽ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു.
തതവസരത്തിൽ 2025ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ പ്രീ സെയിൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ലിസ്റ്റിൽ ഒന്നാമതുള്ള സിനിമ മോഹൻലാലിന്റെ എമ്പുരാൻ ആണ്. 12.4 കോടി രൂപയാണ് കേരളത്തിൽ നിന്നുമാത്രം എമ്പുരാൻ കളക്ട് ചെയ്തത്. പത്താമത്തെ സിനിമ ബേസിൽ ജോസഫിന്റെ പ്രാവിൻകൂട് ഷാപ്പ് ആണ്. 54 ലക്ഷം ടിക്കറ്റുകളാണ് പ്രീ സെയിൽ ബിസിനസ്. മോഹൻലാലിന്റെ ഹൃദയപൂർവ്വത്തെ കടത്തിവെട്ടി കളങ്കാവൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.
2025ലെ മലയാള സിനിമകളുടെ കേരള പ്രീ സെയിൽ കളക്ഷൻ
1. എമ്പുരാൻ - 12.4 കോടി
2. തുടരും - 2.3 കോടി
3. കളങ്കാവല്‍ - 1.60 കോടി* (1 Days to go)
4. ഹൃദയപൂർവ്വം - 1.60 കോടി
5. ബസൂക്ക - 1.5 കോടി
6. ആലപ്പുഴ ജിംഖാന - 1.4 കോടി
7. ഡിയസ് ഈറേ - 1.3 കോടി
8. വിലായത്ത് ബുദ്ധ - 65 ലക്ഷം
9. ഡൊമനിക് ആന്റ് ലേഡീസ് പേഴ്സ് - 57 ലക്ഷം
10. പ്രാവിൻ കൂട് ഷാപ്പ് - 54 ലക്ഷം