ചരിത്ര നേട്ടം, 'പൊന്നിയിൻ സെല്‍വൻ' ആദ്യ ദിനം നേടിയതിന്റെ കണക്കുകള്‍ ഇതാ, ഒഫിഷ്യല്‍ റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Oct 1, 2022, 3:44 PM IST
Highlights

'പൊന്നിയിൻ സെല്‍വന്റെ' ഒഫിഷ്യല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ട് നിര്‍മാതാക്കള്‍.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് 'പൊന്നിയിൻ സെല്‍വൻ' ആദ്യ ഭാഗം പ്രദര്‍ശനത്തിന് എത്തിയത്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയിരിക്കുന്നത്. വൻ പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് റിലീസ് ദിവസം ലഭിച്ചത്. 'പൊന്നിയിൻ സെല്‍വന്റെ' ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.

 ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി എണ്‍പത് കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത് എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നു. ഒരു തമിഴ് സിനിമയ്‍ക്ക് റിലീസ് ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. 'പൊന്നിയിൻ സെല്‍വൻ' ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. എന്തായാലും മണിരത്നം ചിത്രം വൻ ഹിറ്റിലേക്ക് കുതിക്കും എന്ന സൂചനയാണ് ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് വന്നതിലൂടെ വ്യക്തമാകുന്നത്.

Thank you for giving the biggest ever opening day for Tamil cinema worldwide! @tipsoffical pic.twitter.com/mhFEB66jF0

— Lyca Productions (@LycaProductions)

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More: ഹാട്രിക് 100 കോടിക്കായി ശിവകാര്‍ത്തികേയൻ, 'പ്രിൻസ്' ചിത്രീകരണം പൂര്‍ത്തിയായി

click me!