'സ്റ്റീഫൻ നെടുമ്പള്ളി'യെ മലർത്തിയടിച്ചു, 7വർഷം തലയെടുപ്പോടെ നിന്ന 'മുരുകനും' വീണു, 'മ‍ഞ്ഞുമ്മൽ' കുതിക്കുന്നു

Published : Mar 10, 2024, 05:23 PM ISTUpdated : Mar 10, 2024, 05:33 PM IST
'സ്റ്റീഫൻ നെടുമ്പള്ളി'യെ മലർത്തിയടിച്ചു, 7വർഷം തലയെടുപ്പോടെ നിന്ന 'മുരുകനും' വീണു, 'മ‍ഞ്ഞുമ്മൽ' കുതിക്കുന്നു

Synopsis

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.

ലയാള സിനിമയ്ക്ക് ഇത് സുവർണ കാലം ആണെന്ന് പറയേണ്ടതില്ലല്ലോ. ഒരു മാസം ഇറങ്ങിയ മൂന്ന് സിനിമകളും സൂപ്പർ ഹിറ്റായതോടെ മലയാള സിനിമ ഭാഷകളും ദേശങ്ങളും കടന്ന് സഞ്ചരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിൽ ലഭിക്കുന്ന വരവേൽപ്പ് തന്നെ അതിന് ഉദാഹരണം. നല്ല സിനിമയ്ക്ക് ഭാഷ ഒരു പ്രശ്നമല്ലെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഈ അവസരത്തിൽ പുത്തൻ ചരിത്രം കുറിച്ച് മുന്നേറുന്ന മഞ്ഞുമ്മൽ ബോയ്സ് ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 

കഴിഞ്ഞ് ദിവസം തന്നെ ആ​ഗോള തലത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ മലയാള സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്സ് എത്തിയിരുന്നു. മോഹൻലാലിന്റെ ബ്ലോക് ബസ്റ്റർ ചിത്രങ്ങളായ പുലിമുരുകന്‍, ലൂസിഫര്‍ എന്നിവയുടെ റെക്കോർഡ് തകർത്താണ് ചിത്രം ഈ നേട്ടം കൊയ്തത്. റിലീസ് ചെയ്ത് 17 ദിവസം വരെയുള്ള കണക്ക് പ്രകാരം 146.60കോടിയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയിരിക്കുന്നത്. കേരളത്തിൽ 49.50കോടി, രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും 43.10കോടി, ഓവർസീസ് 54 കോടി എന്നിങ്ങനെയാണ് ഈ കണക്ക്. 

മുകളിൽ പറഞ്ഞ കണക്ക് അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിൽ വൈകാതെ 2018 സിനിമയുടെ റെക്കോർഡ് മഞ്ഞുമ്മൽ തകർക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ പണംവാരി പടങ്ങളിൽ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മല്‍. ഒന്നാം സ്ഥാനത്ത് 2018ഉം. എന്തായാലും റെക്കോർഡുകൾ ഭേദിച്ച് പുതിയ ചരിത്രം കുറിക്കാനുള്ള കുതിപ്പിലാണ് മഞ്ഞുമ്മൽ ബോയ്സ് എന്നത് വ്യക്തമാണ്. 

'ഇത് അസൂയ, ഇന്നലെ നടി, ഇന്ന് എഴുത്തുകാരൻ'; ജയമോഹനെതിരെ മലയാളികൾ, കമന്‍റ് ബോക്സില്‍ ചേരിതിരിവ് !

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിൻ, ചന്തു സലീംകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തെ പ്രശംസിച്ച് കൊണ്ട് കമൽഹാസൻ അടക്കമുള്ളവർ രം​ഗത്ത് എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ജനനായകനി'ൽ തലവര മാറി ജീവ ! 4 ദിനത്തിൽ ബജറ്റ് തിരികെ നിർമാതാവിന്റെ കീശയിൽ, ടിടിടി കളക്ഷൻ
കളക്ഷനില്‍ മുന്നില്‍ ആര്? കഴിഞ്ഞ 6 മാസത്തെ ഒഫിഷ്യല്‍ ലിസ്റ്റ് പുറത്തുവിട്ട് ഏരീസ് പ്ലെക്സ്