റിലീസ് ദിനത്തേക്കളാള്‍ 15 ഇരട്ടി സ്ക്രീനുകളില്‍ ഹിന്ദി 'മാര്‍ക്കോ'! 23-ാം ദിവസം മലയാളത്തിന്‍റെ ഇരട്ടി കളക്ഷന്‍

Published : Jan 12, 2025, 02:36 PM IST
റിലീസ് ദിനത്തേക്കളാള്‍ 15 ഇരട്ടി സ്ക്രീനുകളില്‍ ഹിന്ദി 'മാര്‍ക്കോ'! 23-ാം ദിവസം മലയാളത്തിന്‍റെ ഇരട്ടി കളക്ഷന്‍

Synopsis

ഡിസംബര്‍ 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

മലയാള സിനിമയില്‍ നിന്ന് സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് മാര്‍ക്കോ. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 നാണ് എത്തിയത്. മലയാളം, ഹിന്ദി പതിപ്പുകള്‍ ഒരേ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപണിംഗ് നേടിയ ചിത്രം പക്ഷേ തുടക്കത്തില്‍ ഹിന്ദിയില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. എന്നാല്‍ ദിവസങ്ങള്‍ മുന്നോട്ട് പോകവെ ചിത്രം ഉത്തരേന്ത്യയില്‍ തരംഗം തീര്‍ക്കുകയായിരുന്നു. മാര്‍ക്കോ ഹിന്ദി ബെല്‍റ്റില്‍ സൃഷ്ടിച്ച സ്വാധീനം എത്രയെന്നത് സംബന്ധിച്ച പുതിയ ചില കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.

വെറും 30 സ്ക്രീനുകളിലായിരുന്നു ഡിസംബര്‍ 20 ന് ഹിന്ദി പതിപ്പ് റിലീസ് ചെയ്യപ്പെട്ടതെങ്കില്‍ നിലവില്‍ 450 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതും 1200 ല്‍ അധികം പ്രദര്‍ശനങ്ങള്‍. അതായത് റിലീസ് ചെയ്തതിനേക്കാള്‍ 15 ഇരട്ടി സ്ക്രീനുകളില്‍. മറ്റ് റിലീസുകള്‍ എത്തിയിട്ടും ബോക്സ് ഓഫീസില്‍ ചിത്രം ഇപ്പോഴും ചലനം ഉണ്ടാക്കുന്നുണ്ട്.

ഹിന്ദിയില്‍ ആദ്യ വാരം 30 ലക്ഷം നേടിയ ചിത്രം രണ്ടാം വാരം 4.12 കോടിയും മൂന്നാം വാരം 5.64 കോടിയും നേടിയിരുന്നു. നാലാം വാരത്തിലെ നാലാം ശനിയാഴ്ച (ഇന്നലെ) ഹിന്ദി പതിപ്പ് നേടിയിരിക്കുന്നത് 42 ലക്ഷമാണ്. മലയാളം പതിപ്പ് 23 ലക്ഷം നേടിയപ്പോഴാണ് ഇതെന്നോര്‍ക്കണം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരമാണ് ഇത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഇപ്പോഴും തിയറ്ററുകളിലുണ്ട്. സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രത്തിന്‍റെ ഇതുവരെയുള്ള ഇന്ത്യ ഗ്രോസ് 67.8 കോടി ആണ്. വിദേശ കളക്ഷനും കൂടി ചേര്‍ത്ത് ചിത്രം നേരത്തേ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 

ALSO READ : നായിക സ്വാസിക; നേമം പുഷ്‍പരാജിന്‍റെ 'രണ്ടാം യാമം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം
വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍