കരിയര്‍ ബെസ്റ്റ് ഓപണിം​ഗുമായി ഉണ്ണി മുകുന്ദന്‍; 'മാര്‍ക്കോ' ആദ്യ ദിനം എത്ര നേടി? കണക്കുകള്‍

Published : Dec 21, 2024, 08:50 AM ISTUpdated : Dec 21, 2024, 02:10 PM IST
കരിയര്‍ ബെസ്റ്റ് ഓപണിം​ഗുമായി ഉണ്ണി മുകുന്ദന്‍; 'മാര്‍ക്കോ' ആദ്യ ദിനം എത്ര നേടി? കണക്കുകള്‍

Synopsis

ഹനീഫ് അദേനി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം അതിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നുവെന്നാണ് റിലീസ് ദിനത്തില്‍ത്തന്നെ എത്തിയ പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.

ചിത്രം കേരളത്തില്‍ നിന്ന് 4.5 കോടിയോളം നേടിയതായാണ് വിവിധ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രത്തിന്‍റെ ഇന്ത്യയിലെ ഓപണിംഗ് കളക്ഷന്‍ 5 കോടിയാണ്. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഇത്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. 

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

ALSO READ : പെര്‍ഫോമര്‍ സുരാജ്, വേറിട്ട കോമഡി ട്രാക്കുമായി 'ഇ ഡി'; റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്