റിലീസ് ചെയ്തിട്ട് 20 ദിവസം, കളക്ഷനില്‍ കരകയറാതെ 'വാലിബന്‍' ! കണക്കുകൾ പറയുന്നത് എന്ത് ?

Published : Feb 13, 2024, 09:43 PM IST
റിലീസ് ചെയ്തിട്ട് 20 ദിവസം, കളക്ഷനില്‍ കരകയറാതെ 'വാലിബന്‍' ! കണക്കുകൾ പറയുന്നത് എന്ത് ?

Synopsis

മലൈക്കോട്ടൈ വാലിബൻ വൈകാതെ തന്നെ ഒടിടിയിൽ എത്തുമെന്നാണ് വിവരം.

രുപക്ഷേ സമീപകാല മലയാള സിനിമയിൽ മലൈക്കോട്ടൈ വാലിബനോളം ആകാംക്ഷയും പ്രതീക്ഷയും ഉണർത്തിയ ചിത്രം വേറെ കാണില്ല. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോ തന്നെയാണ് അതിന് കാരണം. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ആദ്യദിവസം തന്നെ കാലിടറി. സമ്മിശ്ര പ്രതികരണങ്ങൾ സിനിമയെ വല്ലാതെ ബാധിക്കുകയും ചെയ്തു. 

തിയറ്ററിൽ മാത്രമല്ല ബോക്സ് ഓഫീസും മലൈക്കോട്ടൈ വാലിബന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ആദ്യദിനം പത്ത് കോടിക്ക് മേൽ നേടിയ ചിത്രം പിന്നീട് പതിയെ പതിയെ കളക്ഷനിൽ പിന്നിലായി. ഈ അവസരത്തിൽ റിലീസ് ചെയ്ത് 20 ദിവസത്തിൽ മോഹൻലാൽ ചിത്രം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ആകെ 30കോടിയാണ് വാലിബൻ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും 14.4 കോടിയാണ് ചിത്രത്തിന് നേടാനായത്. 

അതേസമയം, മലൈക്കോട്ടൈ വാലിബൻ വൈകാതെ തന്നെ ഒടിടിയിൽ എത്തുമെന്നാണ് വിവരം. റിപ്പോർട്ടുകൾ അനുസരിച്ച് ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യവാരമോ ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. നിലവിലെ വിവരങ്ങൾ പ്രകാരം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. 

സുരേശനും സുമലതയും ഒടുവിൽ പിരിഞ്ഞു..! ഹൃദയഹാരിയായ പ്രണയ​ഗാനം

അതേസമയം, എമ്പുരാന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൃഥ്വിരാജ് ആണ് സംവിധാനം. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. കൂടാതെ വൃഷഭ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ചില്‍ ചിത്രം തിയറ്ററില്‍ എത്തും. ജോഷിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന റമ്പാനും അണിയറയില്‍ ഒരുങ്ങുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി