നേര് കുതിക്കുമോ?, അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്, വമ്പൻ ഹിറ്റ് ലക്ഷ്യമിട്ട് മോഹൻലാല്‍

Published : Dec 19, 2023, 09:29 AM ISTUpdated : Dec 20, 2023, 10:45 AM IST
നേര് കുതിക്കുമോ?, അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്, വമ്പൻ ഹിറ്റ് ലക്ഷ്യമിട്ട് മോഹൻലാല്‍

Synopsis

ഇനി മോഹൻലാലിന്റെ കുതിപ്പ്.  

നേരില്‍ വലിയ പ്രതീക്ഷകളാണ്. മോഹൻലാലിന്റെ വമ്പൻ ഹിറ്റായി നേര് സിനിമ മാറും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സംവിധാനം ജീത്തു ജോസഫ് ആണെന്നതും ചിത്രത്തിന്റെ പ്രതീക്ഷയ്‍ക്ക് ഒരു ഘടകമാണ്. കേരളത്തില്‍ നേരിന് പ്രീ സെയിലില്‍ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

നേര് 21നാണ് പ്രദര്‍ശനത്തിനെത്തുക. കേരളത്തില്‍ മോഹൻലാലിന്റെ നേര് 584 ഷോകളില്‍ നിന്നായി 33.84 ലക്ഷം രൂപ നേടിയിരിക്കുന്നു എന്നത് മികച്ച സൂചനയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. വൻ ഹൈപ്പില്ലാതെ പൂര്‍ത്തിയായ മോഹൻലാല്‍ ചിത്രം നേര് അടുത്തിടെയാണ് ചര്‍ച്ചകളില്‍ നിറയാൻ തുടങ്ങിയത്. അതിനാല്‍ നിലവിലെ സൂചനയനുസരിച്ച് റിലീസ് കളക്ഷനില്‍ നേരിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിയും എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതും.

റിയലിസ്റ്റിക് സമീപനമാണ് മോഹനലാലിന്റെ നേരിന് സംവിധായകൻ ജീത്തു ജോസഫ് നല്‍കിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫ് റിയലിസ്റ്റിക്കായി കഥ അവതരിപ്പിക്കാനാണ് എന്നും ശ്രമിക്കാറുള്ളത് എന്നും മോഹൻലാലും വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ ജീവിതത്തില്‍ അഭിഭാഷകയാണ് നേരിന്റെ തിരക്കഥാകൃത്ത് ശാന്തി മായാദേവി. നേര് ഒരു സത്യാന്വേഷണമാണ് എന്നും കഥാപാത്രത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ നടൻ എന്ന നിലയില്‍ സഹായിച്ചത് നേരിന്റെ തിരക്കഥാകൃത്തായ ശാന്തി മായാദേവിയുടെ നിര്‍ദ്ദേശങ്ങളാണെന്നും മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു.

അനശ്വര രാജനും പ്രിയാമണിയുമൊക്കെ നേര് എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും മോഹൻലാല്‍ അഭിപ്രായപ്പെട്ടിരുന്നു. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്തിനെത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്‍ണു ശ്യാമും നിര്‍വഹിക്കുന്ന ചിത്രമായ നേരില്‍ മോഹൻലാല്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകര്‍ കേരളത്തിനു പുറമേ റിയാദിലും ജിദ്ദയിലുമൊക്കെ ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്.

Read More: ബിരിയാണിപ്രിയൻ, സ്വപ്‍ന കാമുകൻ, സൂപ്പര്‍ താരം ആഗ്രഹിച്ചത് ഹോട്ടല്‍ ബിസിനസ്, പ്രഭാസിന്റെ അറിയാക്കഥകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍