അമ്പമ്പോ വമ്പൻ ഹിറ്റിലേക്ക്, ആദ്യ ഞായറാഴ്‍ച നേര് നേടിയത്

Published : Dec 25, 2023, 01:52 PM IST
അമ്പമ്പോ വമ്പൻ ഹിറ്റിലേക്ക്, ആദ്യ ഞായറാഴ്‍ച നേര് നേടിയത്

Synopsis

മോഹൻലാല്‍ നായകനായെത്തിയ പുതിയ ചിത്രം കളക്ഷനില്‍ കുതിക്കുന്നു.

അടുത്ത കാലത്ത് മോഹൻലാല്‍ നായകനായ ചിത്രങ്ങള്‍ പരാജയങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ മോഹൻലാല്‍ ഒരു വൻ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ നേര് റിലീസായതിന്റെ ആദ്യ ഞായറാഴ്‍ച നേടിയതിന്റെ കണക്കുകള്‍ ലഭ്യായിരിക്കുകയാണ്. ഞായറാഴ്‍ച നേര് ആകെ 3.62 കോടി രൂപ കേരളത്തില്‍ നിന്ന് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഇതുവരെ നേര് ആകെ 11.91 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ നേര് ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ട്. തികച്ചും റിയലിസ്റ്റിക്കായിട്ടാണ് നേരിന്റെ കഥ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടൻ എന്ന നിലയിലും മോഹൻലാലിന് ചിത്രം വലിയ ഒരു അവസരം ആയിരിക്കുകയാണ് എന്ന് നേര് കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

അധികം ഹൈപ്പില്ലാതെ എത്ത വിജയ ചിത്രമായി മാറുന്നു എന്നിടത്താണ് നേരിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. സസ്‍പെൻസ് പ്രതീക്ഷിച്ച് നേര് കാണാൻ വരണ്ട എന്ന് നേരത്തെ ജീത്തു ജോസഫും മോഹൻലാലും അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകൻ ജീത്തു ജോസഫിന്റെ തന്നെ ചിത്രമായ ദൃശ്യത്തിലെ സസ്‍പെൻസ് വൻ വിജയമായത് നേരിനും പ്രതീക്ഷയുടെ ഭാരം തീര്‍ക്കുമോ എന്നായിരുന്നു ആശങ്ക. നേര് കോര്‍ട്ട് റൂം ഡ്രാമയാണെന്ന് സംവിധായകൻ ജീത്തു ജോസഫ് ആവര്‍ത്തിച്ച് വ്യക്തമാക്കിയതും അതിനാലായിരുന്നു. എന്തായാലും ജീത്തു ജോസഫ് പ്രമോഷണിന് പറഞ്ഞത് കൃത്യമാണ് എന്ന് വ്യക്തമായി. ഇമോഷണ് പ്രാധാന്യം നല്‍കിയാണ് ചിത്രം സംവിധായകൻ ഒരുക്കിയിരിക്കുന്നത്. അത് വര്‍ക്കായിരിക്കുന്നുവെന്ന് നേര് സിനിമയ്‍ക്ക് തിയറ്ററില്‍ ലഭിക്കുന്ന പ്രതികരണങ്ങളും തെളിയിക്കുന്നു.

ഡിസംബര്‍ 21നാണ് നേരെത്തിയത്. ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം സതീഷ് കുറുപ്പാണ്. സംഗീതം വിഷ്‍ണു ശ്യാമും.

Read More: കേരളത്തിനു പുറത്തും രാജാവ് അയാള്‍ തന്നെ, രണ്ടും മൂന്നും മലയാളത്തിന്റെ യുവ താരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'