കേരളത്തിനു പുറത്തും നേരിന് വമ്പൻ കളക്ഷൻ, യുഎഇയില്‍ നേടിയത്

Published : Dec 26, 2023, 09:15 AM IST
കേരളത്തിനു പുറത്തും നേരിന് വമ്പൻ കളക്ഷൻ, യുഎഇയില്‍ നേടിയത്

Synopsis

യുഎഇയില്‍ നേര് നേടിയത്.  

മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കി മോഹൻലാല്‍ ചിത്രം നേര് വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. നേര് മോഹൻലാലിന്റെ ഒരു വൻ തിരിച്ചുവരവാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അത്ഭുപ്പെടുത്തുന്നതാണ് നേരിന് ലഭിക്കുന്ന കളക്ഷൻ. യുഎഇയിലും മോഹൻലാലിന്റെ നേരിന് വൻ കളക്ഷനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎയില്‍ നേര് ആകെ 7.1 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് നേര് 11.91 കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ നേര് ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ട് എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ട്. എന്തായാലും നേര് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

മോഹൻലാലിന്റെ വക്കീല്‍ വേഷമാണ് ആകര്‍ഷണം. വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായിട്ട് ചിത്രത്തില്‍ മോഹൻലാല്‍ മികച്ച ഭാവപ്രകടനങ്ങള്‍ നടത്തിയിരിക്കുന്നു. വലിയ മാസായ ഒരു കഥാപാത്രമല്ല ചിത്രത്തില്‍ മോഹൻലാലിന് എങ്കിലും പ്രേക്ഷകരെ ഇഷ്‍ടപ്പെടുത്തും വിധം പ്രകടനത്താല്‍ ആകര്‍ഷകമാക്കാൻ മോഹൻലാലിന് നേരില്‍ കഴിഞ്ഞിരിക്കുന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം. ഒരു നടനെന്ന നിലയില്‍ സിനിമയിലെ കഥാപാത്രം മോഹൻലാല്‍ അവിസ്‍മരണീയമാക്കിയിരിക്കുന്നു എന്ന് നേര് കണ്ട മിക്കവരും അഭിപ്രായപ്പെടുന്നു.

ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫ് മോഹൻലാല്‍ ചിത്രം നേര് തീര്‍ത്തും റിയലിസ്റ്റിക്കായിട്ടാണ് അവതരിപ്പിച്ചത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. കോടതി നടപടികളൊക്കെ സ്വാഭാവികമായി ചിത്രീകരിക്കാൻ ചിത്രത്തില്‍ ബോധപൂര്‍വം ശ്രമിച്ചിരിക്കുന്നു. നേര് കോര്‍ട്ട് റൂം ഡ്രാമ ചിത്രം എന്ന നിലയില്‍ മലയാളത്തിനറെ ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കും എന്നാണ് അഭിപ്രായങ്ങള്‍.

Read More: പ്രഭാസിന്റെ സലാര്‍ ഹിന്ദിക്ക് ഞായറാഴ്‍ചത്തെ കളക്ഷനില്‍ വമ്പൻ കുതിപ്പ്, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം
വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍