പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയോളമായി ആ മോഹൻലാല്‍ ചിത്രത്തിന്റെ ബജറ്റ്, നഷ്‍ടം വെളിപ്പെടുത്തി നിര്‍മാതാവ്

Published : Feb 17, 2025, 01:54 PM IST
പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയോളമായി ആ മോഹൻലാല്‍ ചിത്രത്തിന്റെ ബജറ്റ്,  നഷ്‍ടം വെളിപ്പെടുത്തി നിര്‍മാതാവ്

Synopsis

നഷ്‍ടം വെളിപ്പെടുത്തി ചിത്രത്തിന്റെ നിര്‍മാതാവും.

മലയാളത്തിന്റെ മോഹൻലാല്‍ നായകനായി വന്ന ചിത്രം ആണ് മരക്കാര്‍ അറബിക്കടലിന്റെ സിഹം. ചിത്രം പരാജയമാണെന്ന് നിര്‍മാതാവ് സമ്മതിച്ചിരുന്നു. വൻ ഹൈപ്പില്‍ എത്തിയ ചിത്രവുമായിരുന്നു. ചിത്രത്തിന് സംഭവിച്ച ആകെ നഷ്‍ടം എത്ര എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കളില്‍ ഒരാളായിരുന്ന സന്തോഷ് ടി കുരുവിള.

മരക്കാര്‍ അറബിക്കടലിന്റെ സിഹം സിനിമയുടെ ആദ്യ ചര്‍ച്ച എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് ടി കുരുവിള. ഞാനും ആന്റണി ചേട്ടനും സംസാരിച്ചപ്പോള്‍ 48 കോടിയായിരുന്നു ബജറ്റ്. അപ്പോഴേ 12 കോടി നഷ്‍ടം വരുമെന്ന് ഞങ്ങള്‍ മുൻകൂട്ടി കണ്ടിരുന്നു. റിസ്‍‌ക് എടുക്കാൻ ഞങ്ങള്‍ തയ്യാറാകുകയായിരുന്നു. എന്നാല്‍ ബജറ്റ് 80 കോടിയായി. പക്ഷേ ആകെ നഷ്‍ടം അഞ്ച് കോടിയാണ് എന്നും വ്യക്തമാക്കുന്നു നിര്‍മാതാവ് സന്തോഷ് ടി കുരുവിള.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്' ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും ഉണ്ടായി. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, നെടുമുടി വേണു, പ്രണവ് മോഹൻലാല്‍, ഇന്നസെന്റഅ തുടങ്ങി ഒട്ടേറെ പേര്‍ പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെത്തി. ചിത്രത്തിന്റെ നിര്‍മാണം തിരുവാണ് നിര്‍വഹിച്ചത്. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതി

മരക്കാര്‍: അറബിക്കടലിന്റെ സിംഹം' വലിയ ആരവമായിരുന്നു തിയറ്ററുകളില്‍ ആദ്യം സൃഷ്‍ടിച്ചതും. എന്നാല്‍ പിന്നീട് ചിത്രത്തിന് വിജയം സ്വന്തമാക്കാനായില്ല എന്നത് ചരിത്രം. മാത്രവുമല്ല ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'  ഇതുവരെ സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Read More: ശമ്പളമടക്കം എമ്പുരാൻ സിനിമയുടെ ബജറ്റ് എത്ര? സന്തോഷ് ടി കുരുവിള വെളിപ്പെടുത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

വാൾട്ടറും പിള്ളേരും കേറി കൊളുത്തി; ആദ്യ​ദിനം ഞെട്ടിക്കുന്ന കളക്ഷനുമായി 'ചത്താ പച്ച', 2-ാം ദിനവും തൂക്കിയടി
188 ലേറ്റ് നൈറ്റ് ഷോകള്‍! 'വാള്‍ട്ടറും' പിള്ളേരും ആദ്യ ദിനം നേടിയത് എത്ര? 'ചത്താ പച്ച' ഓപണിംഗ് ബോക്സ് ഓഫീസ്