ഒടുവില്‍ മോഹൻലാല്‍ സ്ഥിരീകരിച്ചു, 50 കോടി ക്ലബിന്റെ നിറവില്‍ നേര്, നേട്ടം വെറും എട്ട് ദിവസത്തില്‍

Published : Dec 29, 2023, 03:31 PM ISTUpdated : Dec 29, 2023, 03:49 PM IST
ഒടുവില്‍ മോഹൻലാല്‍ സ്ഥിരീകരിച്ചു, 50 കോടി ക്ലബിന്റെ നിറവില്‍ നേര്, നേട്ടം വെറും എട്ട് ദിവസത്തില്‍

Synopsis

ആരാധകര്‍ കാത്തിരുന്ന നേരിന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

മോഹൻലാല്‍ നായകനായ നേരിന് ആഗോള കളക്ഷനില്‍ വമ്പൻ റെക്കോര്‍ഡ്. മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ 50 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. ഇത്തരമൊരു നേട്ടത്തില്‍ എത്തിയത് എട്ട് ദിവസത്തിനുള്ളില്‍ ആണ് എന്ന പ്രത്യേകതയുണ്ട്. നേര് ആ സുവര്‍ണ നേട്ടത്തിലെത്തിയ വാര്‍ത്ത സ്ഥിരീകരിച്ച മോഹൻലാല്‍ പ്രേക്ഷകര്‍ക്കും ഒപ്പമുണ്ടായ എല്ലാവര്‍ക്കും നന്ദിയും പറയുന്നു.

എന്തായാലും നേര് മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവായിരിക്കുകയാണ്. ഇന്ന് നേര് ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ എത്തും എന്ന് നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. നേരിലെ നായകൻ മോഹൻലാല്‍ ഔദ്യോഗിക കളക്ഷൻ റിപ്പോര്‍ട്ടും പുറത്തുവിട്ടതിനാല്‍ ആരാധകര്‍ വലിയ ആവേശത്തിലുമാണ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മോഹൻലാല്‍ നായകനായി എത്തിയ നേര് കുറഞ്ഞ ദിവസത്തിനുള്ളില്‍ 50 കോടി ക്ലബില്‍ ഇടംനേടിയത് അമ്പരിപ്പിക്കുന്ന ഒന്നാണ്.

മോഹൻലാല്‍ വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രത്തെയാണ് നേരില്‍ അവതരിപ്പിച്ചത്. താരം എന്നതിലുപരിയായി നടനായി മോഹൻലാലിനെ ചിത്രത്തില്‍ കാണാനാകുന്നു എന്നതാണ് പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നത്. താരഭാരമില്ലാതെ തീര്‍ത്തും സ്വാഭാവികമായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ നായകനായ വിജയമോഹനെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നേര് കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ആത്മവിശ്വാസമില്ലാത്ത നായകൻ വിജയത്തിലേക്കെത്തുന്നത് മോഹൻലാല്‍ ചിത്രത്തില്‍ യുക്തിഭദ്രമായി അവതരിപ്പിച്ചിരിക്കുന്നു എന്നുമാണ് അഭിപ്രായങ്ങള്‍.

സംവിധായകൻ ജീത്തു ജോസഫിന്റെ ഒരു ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോഴുള്ള എല്ലാ പ്രതീക്ഷകളും നിറവേറ്റുന്നതുമായി നേരിന്റെ വൻ വിജയം. ഒരു കോര്‍ട് റൂം ഡ്രാമയായിട്ടാണ് ചിത്രം ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. റിയലിസ്റ്റിക്കായിട്ടാണ് കോടതി നടപടികളൊക്കെ ജീത്തു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Read More: മമ്മൂട്ടിയും മോഹൻലാലുമല്ല, ഓപ്പണിംഗില്‍ ആ സൂപ്പര്‍താരം ഒന്നാമൻ, എക്കാലത്തെയും മൂന്നാമൻ ഡാര്‍ലിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്