മോഹൻലാലിന്റെ നേരിന് രണ്ടാം ദിവസം കളക്ഷൻ കൂടിയോ കുറഞ്ഞോ?, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

Published : Dec 23, 2023, 02:34 PM ISTUpdated : Dec 26, 2023, 06:21 PM IST
മോഹൻലാലിന്റെ നേരിന് രണ്ടാം ദിവസം കളക്ഷൻ കൂടിയോ കുറഞ്ഞോ?, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

Synopsis

രണ്ടാം ദിവസം നേര് നേടിയത്.

മലയാളത്തിന്റെ ചര്‍ച്ചകളില്‍ നേര് നിറയുകയാണ്. നേരിലൂടെ മോഹൻലാലിന്റെ ഒരു വമ്പൻ തിരിച്ചുവരവ് സംഭവിച്ചിരിക്കുന്നു എന്നതാണ് ആ ചര്‍ച്ചകള്‍ക്ക് കാരണം. കഥാപാത്രമായി മാറിയ മോഹൻലാലിനെ കുറേക്കാലത്തിനു ശേഷം നേരിലൂടെയാണ് കാണാൻ സാധിച്ചത് എന്നാണ് അഭിപ്രായങ്ങള്‍. മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ 5.17 കോടി രൂപ നേടി ആ അഭിപ്രായങ്ങള്‍ ബോക്സ് ഓഫീസ് കണക്കുകളും ശരിവയ്‍ക്കുന്നു.

റിലീസിന് മോഹൻലാലിന്റെ നേര് 3.04 കോടി രൂപയാണ് നേടിയത്. ഇന്നലെ സലാറെത്തിയതിനാലാണ് നേരിന് 2.13 കോടി രൂപ മാത്രം നേടാനായത് എന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ട്രേഡ് അനലിസ്റ്റുകള്‍ അവധി ദിവസങ്ങളില്‍ മോഹൻലാല്‍ ചിത്രം വമ്പൻ കുതിപ്പ് നടത്താനാണ് സാധ്യത എന്നും പ്രവചിക്കുന്നു. അങ്ങനെയായാല്‍ അടുത്ത കാലത്തെ മോഹൻലാല്‍ ചിത്രങ്ങളില്‍ വമ്പൻ വിജയമായി മാറാൻ നേരിന് സാധിക്കും എന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരില്‍ മോഹൻലാല്‍ നായകനായി വേഷമിട്ടു എന്നതിലെ പ്രതീക്ഷകര്‍ നിറവേറ്റപ്പെടുന്നുവെന്നാണ് എന്തായാലും ബോക്സ് ഓഫീസിലെ സൂചനകള്‍.

വക്കീല്‍ വേഷത്തിലാണ് മോഹൻലാല്‍ നേര് സിനിമയില്‍ നായകനായിരിക്കുന്നത്. ആത്മവിശ്വാസമില്ലാത്ത വിജയമോഹൻ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തിയ മോഹൻലാല്‍ പതിവില്‍ നിന്ന് വ്യത്യസ്‍തമായി ഒട്ടും താരഭാരമില്ലാതെയാണ് പകര്‍ന്നാടിയിരിക്കുന്നത്. ഒരു നടനെന്ന നിലയില്‍ മോഹൻലാലിനെ ചിത്രത്തില്‍ കാണാം എന്നതിലാണ് പ്രേക്ഷകരുടെയും സന്തോഷം. കേസ് വിജയത്തിലേക്ക് എത്തിക്കുന്ന വക്കീല്‍ കഥാപാത്രം പടിപടിയായി ആത്മവിശ്വാസം വീണ്ടെടുക്കുന്ന കാഴ്‍ച മോഹൻലാല്‍ എന്ന നടനെ സ്‍നേഹിക്കുന്നവര്‍ക്ക് ആശ്വാസമാകുന്നു.

നേരില്‍ നിര്‍ണായകമായ കേന്ദ്ര കഥാപാത്രമായിരിക്കുന്നത് അനശ്വര രാജനാണ്. അന്ധയായ പെണ്‍കുട്ടിയായി പക്വതയോടെയും മികവോടെയുമാണ് ചിത്രത്തില്‍ അനശ്വര രാജൻ പകര്‍ന്നാടിയിരിക്കുന്നത്. അനശ്വര രാജന്റെ മികച്ച ഒരു കഥാപാത്രമായി മാറിയിരിക്കുകയാണ് നേരിലേത്. ശാന്തി മായാദേവിയും ജീത്തു ജോസഫും തിരക്കഥ എഴുതിയപ്പോള്‍ യഥാര്‍ഥ കോടതിയുടെ പ്രത്യേകതകള്‍ അസ്വഭാവികതയില്ലാതെ പകര്‍ത്താനാണ് ശ്രമിച്ചിരിക്കുന്നത്.

Read More: ഒന്നാം സ്ഥാനത്ത് ആ വമ്പൻ താരം തിരിച്ചെത്തി, രണ്ടാമത് വിജയ്, നാലാമനായി പ്രഭാസ്, രജനികാന്ത് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'
'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍