എമ്പുരാന് ചെക്കോ? ആദ്യദിനം നേടുന്നത് അപ്രതീക്ഷിത സംഖ്യ ! പ്രീ സെയിലിൽ ഞെട്ടിച്ച് പേട്രിയറ്റ്

Published : May 01, 2026, 07:54 AM IST
Patriot

Synopsis

പതിനെട്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' തിയറ്ററുകളിലേക്ക്. കേരള പ്രീ-സെയിൽ കളക്ഷനിൽ 'എമ്പുരാന്' പിന്നിലായി രണ്ടാം സ്ഥാനത്തെത്തിയ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ ഞെട്ടിക്കുമെന്ന് വിലയിരുത്തല്‍.

തിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമ. അതാണ് പേട്രിയറ്റ് സിനിമയുടെ യുഎസ്പി. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആ ആവേശത്തോടെ തന്നെ മലയാളികൾ സ്വീകരിച്ചു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രീ സെയിൽ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നുമുള്ള പേട്രിയറ്റിന്റെ ഫൈനൽ പ്രീ സെയിൽ കളക്ഷൻ 5.65 കോടി രൂപയാണ്. രാജ്യത്തെ മറ്റിടങ്ങളിൽ നിന്നും 1.6 കോടിയും ഓവർസീസിൽ നിന്നും 13.25 കോടി രൂപയും പേട്രിയറ്റ് നേടിയിട്ടുണ്ട്. ഈ കണക്ക് പ്രകാരം ആ​ഗോളതലത്തിൽ പേട്രിയറ്റിന്റെ ഫൈനൽ പ്രീ സെയിൽ കളക്ഷൻ 20.5 കോടി രൂപയാണ്. ആദ്യദിനത്തെ കളക്ഷൻ 50 കോടി രൂപയുടെ അടുത്ത് വരുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തലുകൾ.

നിലവിൽ ആദ്യദിന കളക്ഷനിൽ ഒന്നാം സ്ഥാനത്തുള്ളത് എമ്പുരാൻ ആണ്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 67.34 കോടി രൂപയാണ് എമ്പുരാന്റെ ആദ്യദിനത്തെ വേൾഡ് വൈഡ് കളക്ഷൻ. ഈ കളക്ഷനെ പേട്രിയറ്റ് മറികടക്കുമെന്ന് പറയുന്നവരും ധാരാളമാണ്. അതേസമയം, കേരള പ്രീ സെയിൽ കളക്ഷനിൽ ദിലീപ് ചിത്രം ഭഭബയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് പേട്രിയറ്റ് എത്തിയിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് എമ്പുരാൻ തന്നെയാണ്. 12.4കോടി രൂപയാണ് പേട്രിയറ്ററിന്റെ കേരള കളക്ഷൻ.

ടോപ് കേരള പ്രീ സെയിൽ കളക്ഷൻ

1. എമ്പുരാൻ - 12.4 കോടി

2. പേട്രിയറ്റ് - 5.65 കോടി

3. ഭഭബ - 4.3 കോടി

4. മലൈക്കോട്ടൈ വാലിബൻ - 3.80 കോടി

5. കിം​ഗ് ഓഫ് കൊത്ത - 3.7 കോടി

6. ടർബോ - 3.5 കോടി

7. ആടുജീവിതം - 3.5 കോടി

8. ആട് 3 - 3.4 കോടി

9. ഭീഷ്മപർവ്വം - 2.35 കോടി

10. തുടരും - 2.3 കോടി

PREV
Read more Articles on
click me!

Recommended Stories

ആ നേട്ടം വെറും 42 മിനിറ്റില്‍! ഹൈപ്പ് ഇല്ലെന്ന് ആര് പറഞ്ഞു; 'പേട്രിയറ്റ്' ആദ്യ ബോക്സ് ഓഫീസ് കണക്ക് പുറത്ത്
തിയറ്ററില്‍ ചിരി, ബോക്സ് ഓഫീസില്‍ പണക്കിലുക്കം; 'മധുവിധു' 4 ദിവസം കൊണ്ട് നേടിയതെത്ര? കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍