വമ്പൻ കുതിപ്പുമായി സലാര്‍, ഇതുവരെ ചിത്രം നേടിയത്

Published : Jan 01, 2024, 05:53 PM ISTUpdated : Jan 01, 2024, 05:59 PM IST
വമ്പൻ കുതിപ്പുമായി സലാര്‍, ഇതുവരെ ചിത്രം നേടിയത്

Synopsis

പ്രഭാസിന്റെ സലാര്‍ നേടിയത്.

പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രം സലാര്‍ വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ് എത്തിയപ്പോഴുള്ള പ്രതീക്ഷകള്‍ ശരിവയ്‍ക്കുകയാണ് സലാറിന്റെ വിജയം. പ്രഭാസിന്റെ സലാറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 625 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ബംഗ്ലൂരു സിറ്റിയിലെ ഒരു റെക്കോര്‍ഡില്‍  ചിത്രം രണ്ടാം സ്ഥാനത്താണെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കന്നഡയില്‍ നിന്നുള്ള കെജിഎഫ് രണ്ടാണ് ഷോകളുടെ എണ്ണത്തില്‍ ബംഗ്ലൂരു സിറ്റിയില്‍ ഒന്നാം സ്ഥാനത്ത് ഒരാഴ്‍ചത്തെ കണക്കില്‍ ഉള്ളത്. രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ എട്ട് ദിവസത്തെ ഷോകളുടെ റെക്കോര്‍ഡ് മറികടന്നാണ് സലാര്‍ രണ്ടാമത് എത്തിയിരിക്കുന്നത്. എന്തായാലും സലാര്‍ വമ്പ് ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് പുതിയ റെക്കോര്‍ഡുകള്‍.

കളക്ഷൻ റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുന്ന ചിത്രം ആകെ എത്ര നേടും എന്നതില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്. തെലുങ്കില്‍ മാത്രമല്ല ഉത്തരേന്ത്യയിലാകെ പ്രഭാസ് ചിത്രത്തിന് സ്വീകാര്യത ലഭിക്കുന്നു എന്നതാണ് സലാറിന്റെ വിജയത്തിന്റ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ ലഭിച്ച സ്വീകാര്യതയും സംവിധായകൻ പ്രശാന്ത് നീലിലുള്ള വിശ്വാസവും സലാറിന്റെ വമ്പൻ വിജയത്തിന് കാരണമായിട്ടുണ്ടാകും.

മാസ് അപ്പീലുള്ള നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് വേഷമിട്ടിരിക്കുന്നത്. സലാര്‍ നായകൻ പ്രഭാസ് ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകന്റെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വര്‍ദ്ധരാജ മാന്നാറായെത്തിയ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം മികച്ചു നില്‍ക്കുന്നു എന്നാണ് സലാര്‍ കണ്ടവരുടെ മിക്കവരുടെയും അഭിപ്രായങ്ങളും.

Read More: എന്താണ് മലൈക്കോട്ടൈ വാലിബൻ പറയുന്നത്? ഇതാ പുതിയ സൂചനകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബജറ്റ് വെറും 7 കോടി; കളക്ഷന്‍ 300 മടങ്ങ്! സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വമ്പന്‍ വിജയം
100 കോടിയിലേക്കുള്ള ചുവടോ? ബോക്സ് ഓഫീസിൽ കുതിച്ച് മോളിവുഡ് ടൈംസ്- കളക്ഷൻ കണക്ക്