കേരളത്തിലും നേട്ടമുണ്ടാക്കുന്ന സലാര്‍, പ്രഭാസ് ചിത്രം നേടിയത്

Published : Jan 03, 2024, 10:33 PM ISTUpdated : Jan 05, 2024, 03:42 PM IST
കേരളത്തിലും നേട്ടമുണ്ടാക്കുന്ന സലാര്‍, പ്രഭാസ് ചിത്രം നേടിയത്

Synopsis

കേരളത്തില്‍ സലാര്‍ നേടിയത്.

പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രമാണ് സലാര്‍. സലാര്‍ ആഗോളതലത്തില്‍ ആകെ 700 കോടിയിലേക്ക് അടുക്കുകയാണ്. കേരളത്തില്‍ സലാര്‍ നേടിയത് 16 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. രണ്ടാമാഴ്‍ചിയിലും സലാറിന് കേരളത്തില്‍ മികച്ച കളക്ഷൻ നേടാനാകുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഒരാഴ്‍ചയ്‍ക്കുള്ളില്‍ ബംഗ്ലൂരു സിറ്റിയില്‍ 6000 ഷോകളില്‍ അധികം എന്ന ഒരു റെക്കോര്‍ഡ് സലാര്‍ നേടിയിരുന്നു. കന്നഡയില്‍ നിന്നുള്ള കെജിഎഫ് രണ്ടാണ് ഷോകളുടെ എണ്ണത്തില്‍ ബംഗ്ലൂരു സിറ്റിയില്‍ ഒന്നാം സ്ഥാനത്ത് ഒരാഴ്‍ചത്തെ കണക്കില്‍ ഉള്ളത്. രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ എട്ട് ദിവസത്തെ ഷോകളുടെ റെക്കോര്‍ഡ് മറികടന്നാണ് സലാര്‍ രണ്ടാമത് എത്തിയിരിക്കുന്നത്. എന്തായാലും സലാര്‍ വമ്പ് ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഓരോ റെക്കോര്‍ഡും.

കെജിഎഫ് എന്ന വമ്പൻ ഹിറ്റിനറെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം ബാഹുബലി നായകൻ പ്രഭാസ് എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. ആ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് പ്രഭാസ് ചിത്രം നേടുന്നത്. തെലുങ്കില്‍ മാത്രമല്ല ഉത്തരേന്ത്യയിലാകെ പ്രഭാസ് ചിത്രത്തിന് സ്വീകാര്യത ലഭിക്കുന്നു എന്നതാണ് സലാറിന്റെ വിജയത്തിന്റ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ ലഭിച്ച സ്വീകാര്യതയും സംവിധായകൻ പ്രശാന്ത് നീലിലുള്ള വിശ്വാസവും സലാറിന്റെ വമ്പൻ വിജയത്തിന് കാരണമായിട്ടുണ്ടാകും.

മാസ് അപ്പീലുള്ള നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് വേഷമിട്ടിരിക്കുന്നത്. സലാര്‍ നായകൻ പ്രഭാസ് ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകന്റെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വര്‍ദ്ധരാജ മാന്നാറായെത്തിയ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം മികച്ചു നില്‍ക്കുന്നു എന്നാണ് സലാര്‍ കണ്ടവരുടെ മിക്കവരുടെയും അഭിപ്രായങ്ങളും.

Read More: ഗള്‍ഫിലും മോഹൻലാലിനോട് ഏറ്റുമുട്ടാനാളില്ല, നേരിന്റെ കളക്ഷൻ അമ്പരപ്പിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി