തിയറ്ററുകളില്‍ കൈയടി നേടി 'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍'; 2 ആഴ്ചയില്‍ നേടിയ കളക്ഷന്‍

Published : Sep 25, 2026, 08:28 AM IST
Cherozhinja Song from Pradhama Drishtya Kuttakkar movie Mujeeb Majeed

Synopsis

ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന കൊലപാതകവും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം.

ബെത്‍ലഹേം കുടുംബ യൂണിറ്റിന് ശേഷം എത്തിയ മലയാളം റിലീസുകളില്‍ ജനപ്രീതി നേടിയ ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍. ക്രൈം ത്രില്ലര്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം ഈ മാസം 11 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ പ്രീ റിലീസ് ബഹളങ്ങളില്ലാതെ എത്തിയ ചിത്രം ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ വിജയിച്ചു. ഒപ്പം ബോക്സ് ഓഫീസിലും ചലനം സൃഷ്ടിക്കാന്‍ തുടങ്ങി. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ട് ആഴ്ചത്തെ കണക്കുകള്‍ എങ്ങനെയെന്ന് നോക്കാം.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 35 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 22 കോടിയാണ്. ഈ വാരാന്ത്യത്തിലും ചിത്രം ബോക്സ് ഓഫീസില്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, വിജയരാഘവന്‍, മാത്യു തോമസ്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ പ്രസാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ത്രില്ലർ ചിത്രമാണ് ഇത്.

പാര്‍വതി തിരുവോത്തും സിദ്ധാര്‍ഥ് ഭരതനും മാത്യു തോമസുമൊക്കെ പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന കൊലപാതകവും തുടർന്ന് നടക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ചിത്രം പറയുന്നത്. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാർവതി തിരുവോത്താണ് ഈ വേഷം ചെയ്യുന്നത്.

ഉള്ളൊഴുക്ക് എന്ന സിനിമയ്ക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷവുമാണിത്.

PREV
Read more Articles on
click me!

Recommended Stories

ഒന്നര മാസത്തിന് ശേഷവും തിയറ്ററുകളില്‍ നേട്ടമുണ്ടാക്കി 'ഹനുമാന്‍ അൻഷ്'; ഹിന്ദി ചിത്രം ഇതുവരെ നേടിയത്
ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി 'മണ്ടാടി'; സൂരി ചിത്രം വമ്പൻ വിജയത്തിലേക്ക്