Latest Videos

മലയാളം മാത്രമായി ആ നേട്ടം, കളക്ഷൻ തുക കേട്ട് ഞെട്ടി മോളിവുഡ്, പ്രേമലു അത്ഭുതപ്പെടുത്തുന്നത് ഇങ്ങനെ

By Web TeamFirst Published Mar 16, 2024, 12:40 PM IST
Highlights

മലയാളത്തില്‍ നിന്ന് മാത്രം ആഗോള കളക്ഷനില്‍ സുവര്‍ണ നേട്ടം.

അടുത്തകാലത്തെ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റ് ചിത്രമാണ് പ്രേമലു. പ്രേമലു അടുത്തിടെ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. എന്നാല്‍ തെലുങ്ക് മൊഴിമാറ്റത്തില്‍ എത്തിയപ്പോഴുള്ള കളക്ഷനും ചേര്‍ത്തായിരുന്നു നേട്ടം. ഇതാ മലയാളം പതിപ്പ് മാത്രമായി 100.6 കോടി രൂപയില്‍ അധികം ആഗോള ബോക്സ് ഓഫീസില്‍ നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്.

തെലുങ്കിനു പുറമേ തമിഴിലും പ്രേമലു സിനിമ മൊഴി മാറ്റിയെത്തിയിരുന്നു. മികച്ച പ്രതികരണമാണ് തമിഴിലും ലഭിക്കുന്നത്. പ്രേമലുവിന് ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാൻ ഇനിയും കഴിയും എന്നാണ് റിപ്പോര്‍ട്ട്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നത് എന്നു കരുതാം.

റിലീസിന് ലഭിച്ച മികച്ച അഭിപ്രായം ചിത്രത്തിന് മുന്നോട്ടുള്ള കുതിപ്പില്‍ ഇന്ധനം പകരുന്നതാണ് നസ്‍ലെൻ നായകനായ പ്രേമലുവിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ പ്രതിഫലിച്ചത്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം അമ്പരപ്പിച്ചു. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.  പ്രേമലുവില്‍ അതിമനോഹരമായ ഒരു പ്രണയ കഥ അവതരിപ്പിച്ചത് പ്രേക്ഷകരുടെയും പ്രിയം നേടി.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. തമാശയ്‍ക്കും പ്രാധാന്യം നല്‍കിയ ഒരു ചിത്രമാണ് നസ്‍ലെൻ നായകനായ പ്രേമലു. പുതിയ കാലത്തിന് യോജിച്ച തരത്തിലുള്ളതായിരുന്നു ചിത്രത്തിലെ തമാശകള്‍ എന്നതും പ്രേമലുവിലേക്ക് യുവ പ്രേക്ഷകരെയും ആകര്‍ഷിക്കാൻ ഒരു കാരണമായി.

Read More: ജയ് ഗണേഷുമായി ഉണ്ണിമുകുന്ദൻ, ചിത്രത്തിന്റെ പുതിയ പോസ്റ്റ‌ര്‍ പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!