ആരൊക്കെ വീഴും?, ഗുരുവായൂര്‍ അമ്പലനടയില്‍ ടിക്കറ്റ് ബുക്കിംഗിലൂടെ ആകെ നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ, കണക്കുകള്‍

Published : May 16, 2024, 11:17 AM IST
ആരൊക്കെ വീഴും?, ഗുരുവായൂര്‍ അമ്പലനടയില്‍ ടിക്കറ്റ് ബുക്കിംഗിലൂടെ ആകെ നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ, കണക്കുകള്‍

Synopsis

ഗുരുവായൂര്‍ അമ്പലനടയില്‍ റിലീസിന് മുന്നേ ടിക്കറ്റ് ബുക്കിംഗിലൂടെ നേടിയത്.  

പൃഥ്വിരാജ് പ്രധാന വേഷമിട്ട് എത്തുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ബേസില്‍ ജോസഫാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ രസകരമായ ഒരു ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധായകൻ വിപിൻ ദാസിന്റെ പുതിയ ചിത്രത്തിന് മികച്ച പ്രീ സെയില്‍ ബിസിനസുമാണ്.

ഗുരുവായൂര്‍ അമ്പലനടയ്‍ക്ക് ഒരു കോടിയിലധികം ടിക്കറ്റ് ബുക്കിംഗിലൂടെ മുൻകൂറായി ലഭിച്ചു എന്നാണ് കളക്ഷൻ റിപ്പോര്‍ട്ട് വൻ വിജയമാണ് സൂചിപ്പിക്കുന്നത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‍വാന്‍, കുഞ്ഞികൃഷ്‍ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരും ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജിനും ബേസില്‍ ജോസഫിനുമൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രാഹണം നീരജ് രവിയാണ്. തിരക്കഥ ദീപു പ്രദീപാണ് എഴുതുന്നത്.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. രസകരമായ നിരവധി തമാശ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.

Read More: ഇനി ഡബിൾ ഐ സ്‍മാർട്, ടീസർ പുറത്തുവിട്ടു, രാം പൊതിനേനി ആവേശമാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍