പൃഥ്വിരാജ് നായകനായ ആടുജീവിതം നേടിയത്?, ഒടിടിയില്‍ എവിടെ?

Published : Jun 13, 2024, 03:30 PM IST
പൃഥ്വിരാജ് നായകനായ ആടുജീവിതം നേടിയത്?, ഒടിടിയില്‍ എവിടെ?

Synopsis

ഒടിടിയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം എവിടെയായിരിക്കും?.

പൃഥ്വിരാജ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി ആടുജീവിതം മാറിയിരുന്നു. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 76 ദിവസത്തില്‍ നേടിയതിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 160  കോടി രൂപയിലധികം നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്

പൃഥ്വിരാജ് നായകനായ ആടുജീവിതം എപ്പോഴായിരിക്കും ഒടിടിയില്‍ എത്തുക എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബിസിനസ് നടന്നിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റിലീസായായി മാസങ്ങള്‍ പിന്നിട്ടിട്ടും ആടുജീവിതം ഒടിടിയില്‍ എത്താത്തതില്‍ നിര്‍മാതാക്കള്‍ വ്യക്തതയുണ്ടാക്കണം എന്നാണ് ചിത്രത്തിന്റെ ആരാധകര്‍ ആവശ്യപ്പെടുന്നതെന്നാണ് പ്രതികരണങ്ങളിലൂടെ മനസിലാകുന്നത്.

ആടുജീവിതം 2024ലെ മലയാള ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാമതുമെത്തിയിരുന്നു. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സാണ് മലയാളത്തിന്റെ ആഗോള കളക്ഷനില്‍ ഒന്നാമത്. നായകൻ പൃഥ്വിരാജ് ആടുജീവിതത്തില്‍ നജീബെന്ന കഥാപാത്രമായപ്പോള്‍ ജോഡിയായത് നടി അമലാ പോളും ചിത്രത്തിന്റെ ഛായാഗ്രാഹണം സാനു കെ എസാണ്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം ബ്ലസ്സിയാണ്.

ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരുന്നത്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തില്‍ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും പൃഥ്വിരാജിന്റെ ആടുജീവിതമാണ്.

Read More: ഇനി ലോക്ക്ഡൗണ്‍, മറുനാട്ടില്‍ മിന്നും താരമായി അനുപമ പരമേശ്വരൻ, ഗാനം പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'വാള്‍ട്ടര്‍' എഫക്റ്റ്? റിലീസിന് മുന്‍പേ ബോക്സ് ഓഫീസില്‍ ആ നേട്ടവുമായി ചത്താ പച്ച
'ജനനായകനി'ൽ തലവര മാറി ജീവ ! 4 ദിനത്തിൽ ബജറ്റ് തിരികെ നിർമാതാവിന്റെ കീശയിൽ, ടിടിടി കളക്ഷൻ