ആടുജീവിതം ശരിക്കും നേടിയത് എത്ര?, കളക്ഷന്റെ കണക്കുകള്‍ പുറത്ത്

Published : Apr 30, 2024, 12:38 PM ISTUpdated : Apr 30, 2024, 12:45 PM IST
ആടുജീവിതം ശരിക്കും നേടിയത് എത്ര?, കളക്ഷന്റെ കണക്കുകള്‍ പുറത്ത്

Synopsis

ഒരു മാസം കഴിയുമ്പോഴുള്ള ആടുജീവിതത്തിന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്.  


മലയാളത്തിന്റെ എക്കാലത്തെയും ഒരു വിസ്‍മയ ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം. ആടുജീവിതം ആഗോളതലത്തില്‍ ആകെ 155.95 കോടി രൂപ നേടിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആടുജീവിതം 77.4 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ആടുജീവിതം വിദേശത്ത് നിന്ന് 58.9 കോടി ക്ലബില്‍ നേടിയിട്ടുണ്ട് എന്നാണ്  കളക്ഷൻ കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം ബ്ലസ്സിയാണ്. ഛായാഗ്രാഹണം സാനു കെ എസാണ്. നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ നായകന്റെ ജോഡിയായത് അമലാ പോളാണ്.

ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരുന്നത്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ആണ്. കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തില്‍ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും പൃഥ്വിരാജിന്റെ ആടുജീവിതമാണ്.

ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നോവലിനും അപ്പുറമുള്ള ഒരു വിസ്‍മയിപ്പിക്കുന്ന സിനിമാ കാഴ്‍ചയാണ് പൃഥ്വിരാജിന്റെ ആടുജീവിതമെന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനായ ആടുജീവിതം 82 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയതെന്ന വെളിപ്പെടുത്തിയിരുന്നു. ഇത്രയും ബജറ്റില്‍ ഒരുങ്ങിയ ചിത്രം കളക്ഷനിലും വൻ നേട്ടമുണ്ടാക്കുമ്പോള്‍ പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലസിയെയും നിരവധി പേരാണ് പ്രശംസിക്കുന്നത്.

Read More: അത്ഭുതപ്പെടുത്തി ഫഹദിന്റെ ആവേശം, കേരള കളക്ഷനിലെ റെക്കോര്‍ഡിന് കുറച്ച് തുക മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കേരളത്തില്‍ രണ്‍വീര്‍ സിം​ഗിന് ഫാന്‍സ് ഉണ്ടോ? 'ധുരന്ദര്‍' 5 ദിവസം കൊണ്ട് നേടിയത്
17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ