Latest Videos

ബ്രഹ്‍മാണ്ഡ ഹിറ്റും വീണു, കേരള കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ രണ്ട് ചിത്രങ്ങള്‍ മാത്രം

By Web TeamFirst Published Apr 25, 2024, 4:52 PM IST
Highlights

കേരളത്തില്‍ ആടുജീവിതം നിര്‍ണായക നേട്ടത്തിലെത്തി.

പൃഥ്വിരാജ് നായകനായ ആടുജീവിതം വിസ്‍മയ ചിത്രമായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 150 കോടി ക്ലബിലെത്തിയിട്ടുണ്ടുണ്ട്. ആടുജീവിതത്തിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷൻ മാത്രം കണക്കിലെടുത്താലും വൻ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ 75 കോടി ക്ലബിലെത്തിയിരിക്കുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം.

കേരള ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷനില്‍ പൃഥ്വിരാജിന്റെ ആടുജീവിതത്തിന് മുന്നില്‍ പുലിമുരുകനും 2018ഉം മാത്രമാണ് ഇനി ഉള്ളത്. മലയാളത്തില്‍ നിന്ന് എക്കാലത്തെയും ആഗോള കളക്ഷനില്‍ മുന്നിലുള്ള മഞ്ഞുമ്മല്‍ ബോയ്‍സിനെയടക്കം മറികടന്നാണ് കേരള ബോക്സ് ഓഫീസ്‍ ആടുജീവിതത്തിന്റെ മുന്നേറ്റം. ആടുജീവിതത്തിന് തൊട്ടുപിന്നിലുള്ള ബാഹുബലി രണ്ടിന്റെ കളക്ഷൻ കേരള ബോക്സ് ഓഫീസില്‍ 72.60 രൂപയാണ്.  കേരളത്തില്‍ ഒന്നാം സ്ഥാനത്തുള്ള 2018ന്റെ കളക്ഷൻ കേരള ബോക്സ് ഓഫീസില്‍ 89.20 കോടി രൂപയും രണ്ടാം സ്ഥാനത്തുള്ള പുലിമുരുകൻ 80.25 കോടി രൂപയുമാണ് നേടിയത്.

കേരളത്തില്‍ ആറാമത് കെജിഎഫ് രണ്ടാണ്. കെജിഎഫ് ചാപ്റ്റര്‍ രണ്ട് 68.25 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം നേടിയതെങ്കിലും അന്യഭാഷയില്‍ നിന്ന് എത്തിയത് കണക്കിലെടുക്കുമ്പോള്‍ ഇത് വമ്പൻ വിജയവുമാണ്. ഏഴാം സ്ഥാനത്തുള്ള ലൂസിഫറാകട്ടെ 66.10 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത്. തൊട്ടുപിന്നിലുള്ള പ്രേമലു കേരളത്തില്‍ 62.75 കോടി രൂപ നേടി വമ്പൻമാരെയും ഞെട്ടിക്കുന്ന ഒരു പ്രകടനമാണ് കാഴ്‍ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഒമ്പതാമത് വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ലിയോയാണ്. ആഗോളതലത്തില്‍ ലിയോ ഏതാണ്ട് 620 കോടി രൂപ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 60.10 കോടി രൂപ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ തമിഴ് ചിതം നേടുന്ന എക്കാലത്തെയും കണക്കിലും ഉയര്‍ന്ന കളക്ഷൻ ലിയോയുടെ പേരിലാണ്. രജനികാന്തിന്റെ ജയിലര്‍ ആകെ 57.70 കോടി രൂപയുമായി കേരളത്തില്‍ നിന്ന് മാത്രമായി പത്താം സ്ഥാനത്തുമുണ്ട്.

Read More: വീണ്ടും അജിത്തിന്റെ ആ ഹിറ്റ് ചിത്രം എത്തുന്നു, ഇക്കുറി വമ്പൻ റിലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!