വമ്പൻമാര്‍ വീണു, ആഗോള ഓപ്പണിംഗ് കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ തെന്നിന്ത്യൻ ചിത്രങ്ങള്‍ മാത്രം

By Web TeamFirst Published Mar 29, 2024, 4:28 PM IST
Highlights

ആടുജീവിതത്തിന് മുന്നില്‍ രണ്ട് തെന്നിന്ത്യൻ ചിത്രങ്ങള്‍ മാത്രം, ഓപ്പണിംഗിൽ പൃഥ്വിരാജിന് റെക്കോര്‍ഡ്.

പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രമായിരിക്കുകയാണ് ആടുജീവിതം. ആഗോളതലത്തില്‍ ആടുജീവിതം റിലീസിന് 16 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇതു ഒരു റെക്കോര്‍ഡുമാണ്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്നിന്ത്യൻ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ട് എണ്ണം മാത്രമാണ് റിലീസിന് ആടുജീവിതത്തേക്കാള്‍ മുന്നില്‍ ഉള്ളത്.

തേജ സജ്ജയുടെ ഹനുമാനാണ് തെന്നിന്ത്യൻ സിനിമകളില്‍ 2024ല്‍ റിലീസിന് ആടുജീവിതത്തേക്കാള്‍ കൂടുതല്‍ നേടിയ ഒന്ന്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷനും റിലീസിന് ആടുജീവിതം നേടിയതിനേക്കാള്‍ ആയിരുന്നു. ഗുണ്ടുര്‍ കാരം റിലീസിന് 80 കോടി രൂപയില്‍ അധികം ആഗോളതലത്തില്‍ റിലീസിന് നേടിയിരുന്നു. ഹനുമാനാകട്ടെ ആഗോളതലത്തില്‍ റിലീസിന് 24 കോടി രൂപയില്‍ അധികവും നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

മലയാളത്തില്‍ നിന്ന് എക്കാലത്തെയും നാലാമത്തെ സിനിമ എന്ന റെക്കോര്‍ഡാണ് പൃഥ്വിരാജിന്റെ ആടുജീവിതം കളക്ഷനില്‍ നേടിയിരിക്കുന്നത്. മോഹൻലാലിന്റെ മരക്കാറാണ് മലയാളത്തിനറെ ഓപ്പണിംഗ് കളക്ഷനില്‍ ആഗോളതലത്തില്‍ എക്കാലത്തെയും ഒന്നാം സ്ഥാനത്തുള്ളത്. മരക്കാര്‍ ആഗോളതലത്തില്‍ റിലീസിന് 19.92 കോടി രൂപ നേടി. കുറുപ്പ് ആഗോളതലത്തില്‍ റിലീസിന് 19 കോടി നേടിയപ്പോള്‍ ഒടിയൻ 17.50 കോടി നേടി മൂന്നാമതുണ്ട്.

കേരളത്തില്‍ നിന്ന് മാത്രം 5.83 കോടിയാണ് ആടുജീവിതം നേടിയത്. 2024ലെ മലയാളത്തിന്റെ കേരള റിലീസ് കളക്ഷൻ കണക്കിലെടുത്താൻ നിലവില്‍ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഒന്നാമത്. കേരള ബോക്സ് ഓഫീസില്‍ 5.85 കോടി നേടിയാണ് മലൈക്കോട്ടൈ വാലിബൻ ഒന്നാമതെത്തിയത്. കേരളത്തില്‍ നിന്ന് റിലീസിന് 3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‍സ് മൂന്നാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.

Read More: പവര്‍ റൂമില്‍ തമ്മില്‍ത്തല്ല്, തര്‍ക്കത്തിന് ഒടുവില്‍ വമ്പൻ ജയം, ബിഗ് ബോസില്‍ എന്താകും ഇനി സംഭവിക്കുക?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!