Pushpa Box Office : മൊഴിമാറ്റ ചിത്രങ്ങളില്‍ ഒന്നാമത് 'പുഷ്‍പ'; കേരളത്തില്‍ നിന്ന് 16 ദിവസംകൊണ്ട് നേടിയത്

Published : Jan 03, 2022, 09:29 PM IST
Pushpa Box Office : മൊഴിമാറ്റ ചിത്രങ്ങളില്‍ ഒന്നാമത് 'പുഷ്‍പ'; കേരളത്തില്‍ നിന്ന് 16 ദിവസംകൊണ്ട് നേടിയത്

Synopsis

ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം

ടോളിവുഡ് കഴിഞ്ഞ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രങ്ങളിലൊന്നായിരുന്നു അല്ലു അര്‍ജുന്‍ (Allu Arjun) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്‍പ (Pushpa). ഫഹദിന്‍റെ (Fahadh Faasil) തെലുങ്ക് അരങ്ങേറ്റ ചിത്രം എന്നതും പ്രേക്ഷക പ്രതീക്ഷകളെ ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ആദ്യദിനം മുതല്‍ ചിത്രത്തിന് ലഭിച്ചത്. അതേസമയം ബോക്സ് ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തുകയും ചെയ്‍തു ചിത്രം. കേരളത്തിലും ചിത്രം മികച്ച പ്രകടനം നടത്തി എന്നു മാത്രമല്ല, കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പ്രദര്‍ശനത്തിനെത്തിയ മൊഴിമാറ്റ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തുമാണ് പുഷ്‍പ.

ക്രിസ്‍മസ് സീസണിന്‍റെ പ്രാരംഭമായി ഡിസംബര്‍ 17നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഡിസംബര്‍ 17 മുതല്‍ ജനുവരി 1 വരെ, 16 ദിവസങ്ങളില്‍ നിന്നായി ചിത്രം കേരളത്തില്‍ നിന്നു നേടിയത് 13.80 കോടി രൂപയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള പുറത്തുവിട്ട കണക്കാണിത്. അല്ലു അര്‍ജുന് വലിയ ആരാധകവൃന്ദമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തെലുങ്ക് താരവും അല്ലു ആയിരിക്കും. അല്ലുവിന്‍റെ ആദ്യകാല ചിത്രങ്ങള്‍ മുതല്‍ കേരളത്തില്‍ മികച്ച വരുമാനം നേടിയിട്ടുണ്ട്. അതേസമയം പുഷ്‍പയ്ക്ക് ലഭിച്ച റെക്കോര്‍ഡ് പ്രതികരണത്തിന് ഫഹദിന്‍റെ സാന്നിധ്യവും കാരണമായിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

രക്തചന്ദന കടത്തിന്‍റെ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ഡ്രാമ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് സുകുമാര്‍ ആണ്. രണ്ട് ഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗമാണ് ഡിസംബറില്‍ പുറത്തെത്തിയത്. രണ്ടാംഭാഗത്തില്‍ ഫഹദിന് കൂടുതല്‍ സ്ക്രീന്‍ സ്പേസ് ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. രശ്‍മിക മന്ദാന നായികയായ ചിത്രത്തില്‍ ധനഞ്ജയ, സുനില്‍, അജയ് ഘോഷ്, റാവു രമേശ്, ജഗദീഷ് പ്രതാപ് ഭണ്ഡാരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മൈത്രി മൂവി മേക്കേഴ്സും മുട്ടംസെട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മ്മാണം. 

PREV
click me!

Recommended Stories

'കേരള സ്റ്റോറി 2' കേരളത്തില്‍ പ്രേക്ഷകര്‍ കാണുന്നുണ്ടോ? 6 ദിവസത്തെ കളക്ഷന്‍
വർഗീയ വിഷം ഏറ്റില്ല; ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് 'കേരള സ്റ്റോറി 2'