28 അല്ല, ബജറ്റിന്‍റെ 31 ഇരട്ടി കളക്ഷന്‍! 'സു ഫ്രം സോ'യുടെ ബജറ്റില്‍ വ്യക്തത വരുത്തി രാജ് ബി ഷെട്ടി

Published : Dec 22, 2025, 08:09 PM IST
raj b shetty reveals the actual budget of su from so movie and karnataka gross

Synopsis

നടനും നിർമ്മാതാവുമായ രാജ് ബി ഷെട്ടി താൻ നിർമ്മിച്ച 'സു ഫ്രം സോ' എന്ന ചിത്രത്തിന്റെ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തി

കന്നഡ സിനിമയില്‍ ഈ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു സു ഫ്രം സോ. ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെയും അവതരിപ്പിച്ച ചിത്രം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജ് ബി ഷെട്ടിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സു ഫ്രം സോ നിര്‍മ്മിച്ചത്. കന്നഡയിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം നിര്‍മ്മാതാവിന് ഏറ്റവും ലാഭം നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബജറ്റില്‍ കുറച്ചുകൂടി വ്യക്തത വരുത്തിയിരിക്കുകയാണ് രാജ് ബി ഷെട്ടി.

അര്‍ജുന്‍ ജന്യയുടെ സംവിധാനത്തില്‍ ശിവ രാജ്കുമാറിനും ഉപേന്ദ്രയ്ക്കുമൊപ്പം താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 45 എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് രാജ് ബി ഷെട്ടി ഇക്കാര്യം പറയുന്നത്. ബിഹൈന്‍ഡ്‍വുഡ്സ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള ട്രാക്കര്‍മാര്‍ നേരത്തേ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രത്തിന്‍റെ ആഗോള ക്ലോസിംഗ് കളക്ഷന്‍ 124 കോടി ആയിരുന്നു. ചിത്രത്തിന്‍റെ ബജറ്റ് 4.5 കോടി ആണെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ പുതിയ അഭിമുഖത്തില്‍ രാജ് ബി ഷെട്ടി പറയുന്നത് പ്രകാരം 3.5 കോടി മുതല്‍ 4 കോടി വരെയാണ് ചിത്രത്തിന്‍റെ ബജറ്റ്.

“സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഞാനാണ് ആ സിനിമ നിര്‍മ്മിച്ചത്. കര്‍ണാടകത്തില്‍ നിന്ന് മാത്രം ചിത്രം 100 കോടി ഗ്രോസ് നേടിയിരുന്നു. 3.5- 4 കോടി ചെലവില്‍ എടുത്ത സിനിമയാണ് അത്”, രാജ് ബി ഷെട്ടിയുടെ വാക്കുകള്‍. അതായത് ബജറ്റിന്‍റെ 31 മടങ്ങ് ആണ് ചിത്രം നേടിയ കളക്ഷന്‍. ഏത് നിര്‍മ്മാതാവും സ്വപ്നം കാണുന്ന വിജയം. ബോക്സ് ഓഫീസ് കളക്ഷന്‍ കൂടാതെ ഒടിടി അടക്കമുള്ള ഇതര ബിസിനസുകളിലും ചിത്രം നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുലോചന ഫ്രം സോമേശ്വര എന്നതിന്‍റെ ചുരുക്കെഴുത്താണ് സു ഫ്രം സോ. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ സംവിധായകന്‍ ജെ പി തുമിനാട്. 'സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ അഭിനേതാവായും ഇദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അനിമല്‍ വീണു, ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വൻ കുതിപ്പുമായി ധുരന്ദര്‍
17 ദിവസം, നേടിയത് 80 കോടി ! എതിരാളികൾക്ക് മുന്നിൽ വൻ കുതിപ്പുമായി കളങ്കാവൽ; 3-ാം ഞായറും മികച്ച ബുക്കിം​ഗ്