രാജ്‍കുമാര്‍ റാവു നായകനായ ചിത്രം, കളക്ഷൻ കണക്കുകള്‍ പുറത്ത്

Published : Jun 02, 2024, 12:06 PM ISTUpdated : Jun 03, 2024, 03:36 PM IST
രാജ്‍കുമാര്‍ റാവു നായകനായ ചിത്രം, കളക്ഷൻ കണക്കുകള്‍ പുറത്ത്

Synopsis

രാജ്‍കുമാര്‍ റാവു നായകനായെത്തിയ ചിത്രത്തിന്റെ കളക്ഷൻ പുറത്ത്.

രാജ്‍കുമാര്‍ റാവുവിന്റെയും ജാൻവി കപൂറിന്റേതുമായെത്തിയ ചിത്രമാണ് മിസ്റ്റര്‍ ആൻഡ് മിസിസ് മഹി. രാജ്‍കുമാര്‍ റാവു നായകനായ ചിത്രത്തിന്റെ തുടക്കം മികച്ചതായിരുന്നു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്‍കുമാര്‍ റാവു നായകനായെത്തി 11.25 കോടി രൂപ ആകെ നേടി കുതിക്കുമ്പോള്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശരണ്‍ ശര്‍മയും ആണ്.

സിനിമ ലവേഴ്‍സ് ആയി ആചരിക്കുന്ന ദിവസമായിരുന്നു മിനിയാന്ന്. മള്‍ട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ടിക്കറ്റുകളുടെ വില 99 രൂപയായി കുറച്ചിട്ടുണ്ടെന്നത് തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാൻ സഹായകരമായിരുന്നു. 2.25 ലക്ഷമാണ് രാജ്‍കുമാര്‍ ചിത്രത്തിന്റെ ടിക്കറ്റുകള്‍ മുൻകൂറായി വിറ്റഴിച്ചത്. പിവിആര്‍ ഐനോക്സിനും പുറമേ പൊളിസ് തിയറ്റര്‍ ശൃംഖലയില്‍ നിന്നുള്ള ആകെ അഡ്വാൻസ് ടിക്കറ്റ് വില്‍പനയുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഹിന്ദിയില്‍ നിന്ന് എത്തിയവയില്‍ അഡ്വാൻസ് ടിക്കറ്റ് വില്‍പനയിലാണ് ഒന്നാമതെത്തിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ മുൻകൂറായി ടിക്കറ്റുകള്‍ 1.45 എണ്ണമാണ് ആകെ ദേശീയ തിയറ്റര്‍ ശൃംഖലയില്‍ വിറ്റഴിച്ചത്. വമ്പൻ ഹിറ്റായി മാറിയ ഒരു ചിത്രമായിരുന്നു ഹൃത്വിക് റോഷൻ നായകനായ ഫൈറ്റര്‍. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റെ ഒടുവിലത്തെ ചിത്രമായ ഫൈറ്റര്‍ ഒരുങ്ങിയത് ആകെ 250 കോടി ബജറ്റില്‍ ആയിരുന്നു.

രാം ചരണിന്റെ നായികയായി ബോളിവുഡ് താരം ജാൻവി കപൂര്‍ എത്തുന്നു എന്ന് അടുത്തിടെ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. സംവിധായകൻ ബുചി ബാബുവിന്റെ പുതിയ ചിത്രത്തിലാണ് ജാൻവി കപൂര്‍ രാം ചരണിന്റെ നായികയായി എത്തുക. വമ്പൻ പ്രതിഫലമാണ് ജാൻവി കപൂറിന് ചിത്രത്തിനായി ലഭിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍സി 16നായി ജാൻവിക്ക് ആറ് കോടി രൂപയോളമാണ് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

Read More: ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം ആഴ്‍ചയിലെ തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ട് പൃഥ്വിരാജ്, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'