രാജ്‍കുമാര്‍ റാവുവിന്റെ പുതിയ ചിത്രം കളക്ഷനില്‍ നേരിയ കുതിപ്പ്

Published : Jun 03, 2024, 03:48 PM IST
രാജ്‍കുമാര്‍ റാവുവിന്റെ പുതിയ ചിത്രം കളക്ഷനില്‍ നേരിയ കുതിപ്പ്

Synopsis

രാജ്‍കുമാര്‍ റാവു നായകനായ ചിത്രത്തിന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്.

രാജ്‍കുമാര്‍ റാവു നായകനായി എത്തിയ ചിത്രമാണ് മിസ്റ്റര്‍ ആൻഡ് മിസിസ് മഹി. രാജ്‍കുമാര്‍ റാവു നായകനായ ചിത്രത്തിന്റെ തുടക്കം മികച്ചതായിരുന്നു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്‍കുമാര്‍ റാവു നായകനായെത്തി 16.85 കോടി രൂപ ആകെ നേടി കുതിക്കുമ്പോള്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശരണ്‍ ശര്‍മയും ആണ്.

രാജ്‍കുമാര്‍ റാവു മഹേന്ദ്രയെന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ജാൻവി കപൂറാകട്ടെ മഹിമയായിട്ടായിരുന്നു രാജ്‍കുമാര്‍ ചിത്രത്തില്‍ വേഷമിട്ടത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് അനയ് ഗോസ്വാമിയായിരുന്നു. രാജ്‍കുമാര്‍ റാവു നായകനായപ്പോള്‍ സംഗീത സംവിധാനം നിര്‍വഹിച്ചത് വിശാല്‍ മിശ്ര ആണ്.

ചിത്രം നിര്‍മിച്ചത് ധര്‍മ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആണ്. രാജേഷ് ശര്‍മ കുമുദ് മിശ്ര തുടങ്ങിയവര്‍ക്ക് പുറമേ അര്‍ജിത് തനേജ, സന്ദേശ് കുല്‍കര്‍ണി, യാമിനി ദാസ്, ധീരേന്ദ്ര കുമാര്‍ ഗൗതം, ദീപക് ദരയാണി, ഗിരീഷ് ധാപര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി. രാജ്‍കുമാര്‍ റാവുവിന്റെ പ്രകടനം ശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്നാണ് ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കിയത്. റിലീസ് ചെയ്‍തത് മെയ്‍ 31നായിരുന്നു. രാജ്‍കുമാര്‍ റാവു നായക കഥാപാത്രമായ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി മാറുകയും ചെയ്‍തിരുന്നു.

രാം ചരണിന്റെ നായികയായി ബോളിവുഡ് താരം ജാൻവി കപൂര്‍ എത്തുന്നു എന്ന് അടുത്തിടെ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. സംവിധായകൻ ബുചി ബാബുവിന്റെ പുതിയ ചിത്രത്തിലാണ് ജാൻവി കപൂര്‍ രാം ചരണിന്റെ നായികയായി എത്തുക. വമ്പൻ പ്രതിഫലമാണ് ജാൻവി കപൂറിന് ചിത്രത്തിനായി ലഭിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍സി 16നായി ജാൻവിക്ക് ആറ് കോടി രൂപയോളമാണ് ലഭിക്കുക എന്ന റിപ്പോര്‍ട്ട് താരങ്ങള്‍ വലിയ ചര്‍ച്ചയാക്കി മാറ്റിയിട്ടുണ്ട്.

Read More: ഞായറാഴ്‍ച ടര്‍ബോയ്‍ക്ക് നേടാനായത്, മമ്മൂട്ടി കളക്ഷനില്‍ മുന്നോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഒന്നാമന് 4,62000 ലക്ഷം ! വിട്ടുകൊടുക്കാതെ മമ്മൂട്ടിയും, 250 കോടി പടത്തോടൊപ്പം കിടപിടിച്ച് കളങ്കാവൽ
'ബിഗ് എംസി'ന്‍റെ 2025, ആ ടോപ്പ് 10 ലിസ്റ്റില്‍ യുവതാരങ്ങളെ ബഹുദൂരം പിന്നിലാക്കി മോഹന്‍ലാലും മമ്മൂട്ടിയും