24 മണിക്കൂറിനുള്ളില്‍ വിറ്റത് 316,360 ടിക്കറ്റുകള്‍, ഗെയിം ചേഞ്ചര്‍ക്ക് നേട്ടമുണ്ടാക്കാനായോ?, കണക്കുകള്‍

Published : Jan 12, 2025, 10:02 AM IST
24 മണിക്കൂറിനുള്ളില്‍ വിറ്റത് 316,360 ടിക്കറ്റുകള്‍, ഗെയിം ചേഞ്ചര്‍ക്ക് നേട്ടമുണ്ടാക്കാനായോ?, കണക്കുകള്‍

Synopsis

ഗെയിം ചേഞ്ചര്‍ സിനിമയ്‍ക്ക് നേട്ടമുണ്ടാക്കാനായോ?.

രാം ചരണ്‍ നായകനായി വന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷങ്കര്‍ ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 316,360 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നു. ഇതുവരെയായി ആകെ  വിറ്റത് 1528920 ടിക്കറ്റുകളും ആണെന്നാണ് റിപ്പോര്‍ട്ട്.

ബുക്ക് മൈ ഷോയിലെ കണക്കുകളാണ് സിനിമ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗെയിം ചേഞ്ചര്‍ ആഗോളതലത്തില്‍ 186 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  ആഛായാഗ്രഹണം എസ് തിരുനാവുക്കരശാണ് നിര്‍വഹിച്ചിരിക്കുന്നത്. നായകൻ രാം ചരണിന് പുറമേ ചിത്രത്തില്‍ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്‍ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്‍ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

രാം ചരണ്‍ വേഷമിട്ട് മുമ്പെത്തിയ ചിത്രം തെലുങ്കിലെ ആചാര്യയാണ്. രാം ചരണിന്റെ അച്ഛൻ ചിരഞ്‍ജീവിയായിരുന്നു ചിത്രത്തില്‍ നായകൻ. രാം ചരണ്‍ സിദ്ധ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവയായിരുന്നു.

സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ നായകനായി രാം ചരണാണ് എത്തുന്നത്. ഏകദേശം 120 കോടിയോളമാണ് രാം ചരണിന് പ്രതിഫലമായി ലഭിക്കുക. രാം ചരണിന് ഏകദേശം100 കോടിയോളമായിരുന്നു മുമ്പ് പ്രതിഫലം. ബുച്ചി ബാബുവിന്റേ ചിത്രത്തില്‍ നായികാ കഥാപാത്രം ജാൻവി കപൂറാണ്. ചിത്രം എപ്പോഴായിരിക്കും പ്രദര്‍ശനത്തുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉപ്പേന എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ സംവിധായകൻ ബുച്ചി ബാബു കഴിവ് തെളിയിച്ചിരുന്നു. അതിനാല്‍ വലിയ പ്രതീക്ഷയുള്ള ചിത്രവുമാണ്.

Read More: ആവേശം നിറച്ച് രജനികാന്തിന്റെ കൂലി, ഇതാ നിര്‍ണായകമായ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബജറ്റ് വെറും 7 കോടി; കളക്ഷന്‍ 300 മടങ്ങ്! സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വമ്പന്‍ വിജയം
100 കോടിയിലേക്കുള്ള ചുവടോ? ബോക്സ് ഓഫീസിൽ കുതിച്ച് മോളിവുഡ് ടൈംസ്- കളക്ഷൻ കണക്ക്