മറ്റൊരു വമ്പൻ ഹിറ്റാകുമോ സ്‍കന്ദ, കളക്ഷൻ കണക്കുകള്‍ അമ്പരപ്പിക്കുന്നത്

Published : Oct 01, 2023, 04:14 PM ISTUpdated : Oct 09, 2023, 05:54 PM IST
മറ്റൊരു വമ്പൻ ഹിറ്റാകുമോ സ്‍കന്ദ, കളക്ഷൻ കണക്കുകള്‍ അമ്പരപ്പിക്കുന്നത്

Synopsis

രാം പൊത്തിനേനി നായകനായ ചിത്രത്തിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.  

സമീപകാലത്ത് തെലുങ്കില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് വമ്പൻ വിജയങ്ങളായി മാറുന്നത്. അക്കൂട്ടത്തിലേക്ക് എത്തുകയാണ് പുതിയൊരു ചിത്രവും. രാം പൊത്തിനേനി നായകനായി വേഷമിട്ട ചിത്രം സ്‍കന്ദാണ് വൻ ഹിറ്റിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കുന്നത്. വെള്ളിയാഴ്‍ച പ്രദര്‍ശനത്തിനെത്തിയ സ്‍കന്ദയുടെ മൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് അങ്ങനെയാണ് വ്യക്തമാക്കുന്നത്.

രാം പൊത്തിനേനിയുടെ സ്‍കന്ദ 34.4 കോടി രൂപയാണ് നേടിയിരിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സ്‍കന്ദയുടെ ആകെ ബജറ്റ് 95 കോടി രൂപയായതിനാല്‍ വമ്പൻ ലാഭം നേടും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാം പൊത്തിനേനി തെലുങ്കില്‍ വിജയ താരമായി ഉയരുകയും ചെയ്യുകയാണ്. ബോയപതി ശ്രീനുവാണ് സ്‍കന്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ശ്രീനിവാസ ചിറ്റുരി പവൻ കുമാറുമാണ് ചിത്രം നിര്‍മിക്കുന്നത്. ബോയപതി ശ്രീനുവാണ് സ്‍കന്ദയെന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ദെടേകെയും സംഗീതം എസ് തമനാണ് നിര്‍വഹിക്കുന്നത്.  രാം പൊതിനേനിയുടെ നായികയായി ശ്രീലീലയുമെത്തുന്ന ചിത്രത്തില്‍ സലീ മഞ്ജരേക്കര്‍, ശ്രീകാന്ത്, ശരത് ലോഹിതാശ്വ, പ്രിൻസ് സെൻസില്‍, ദഗുബാടി രാജ, പ്രഭാകര്‍, ബാബ്‍ലൂ പൃഥ്വീരാജ്, ഗൗതമി, ഇന്ദ്രജ, ഉര്‍വശി റൗട്ടേല എന്നിവരും രാം പൊത്തിനേനി നായകനായ സ്‍കന്ദയില്‍ പ്രധാന വേഷത്തിലെത്തി.

സംവിധായകൻ ബോയപതി ശ്രീനുവിന്റെ പുതിയ ചിത്രത്തി്നറെ അപ്‍ഡേറ്റ് അടുത്തിടെ പുറത്തായിരുന്നു. തെലുങ്കിലെ ഹിറ്റ്‍മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കും എന്ന റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും സൂര്യ ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു ചിത്രത്തിന്റെ റിപ്പോര്‍ട്ട്.

Read More: വിജയമുറപ്പിച്ചതിനു പിന്നാലെ അനുഷ്‍കയുടെ ചിത്രം ഒടിടിയിലേക്ക്, മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി എവിടെ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍