ആദ്യഭാ​ഗം 28 കോടിയിൽ തുടങ്ങി, നേടിയത് 1300 കോടി; ധുരന്ധർ 2 എണ്ണിയത് 100 കോടി മുതൽ ! കളക്ഷൻ റിപ്പോർട്ട്

Published : Mar 19, 2026, 10:31 PM IST
Dhurandhar 2

Synopsis

1000 കോടിയിലധികം നേടിയ രൺവീർ സിങ്ങിന്റെ 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ 2: റിവഞ്ച്' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു.

ചില സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപുള്ള മുൻവിധികളെ എല്ലാം മാറ്റി മറിച്ച് വൻ കുതിപ്പ് നടത്തും. അത്തരത്തിലൊരു സിനിമയായിരുന്നു 2025 ഡിസംബറിൽ തിയറ്ററുകളിൽ എത്തിയ ധുരന്ധർ. സിനിമയുടെ പേര് വച്ച് പടം ദുരന്തമാകുമെന്ന് ട്രോളിയവരെ കൊണ്ട് കയ്യടിപ്പിക്കാൻ ചിത്രത്തിന് സാധിച്ചു. ഒരിടവേളയ്ക്ക് ശേഷം 1000 കോടിയിലധികം കളക്ഷൻ ലഭിക്കുന്ന ബോളിവുഡ് ചിത്രം കൂടിയായി മാറി രൺവീർ സിങ്ങിന്റെ ധുരന്ധർ. വൻ ദൃശ്യവിസ്മയം സമ്മാനിച്ച ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഇന്ന് തിയറ്ററുകളിൽ എത്തി. വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതും. 'പീക്ക് ലെവൽ പടം' എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ ധുരന്ധർ 2: റിവഞ്ച് എത്ര രൂപ ആദ്യദിനം നേടി എന്ന വിവരങ്ങളും പുറത്തുവരികയാണ്. നെറ്റ് കളക്ഷന്‍ 100.99 കോടി ആണെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്‍റെ മൊത്തം നെറ്റ് 143.99 കോടിയും ഗ്രോസ് 169.78 കോടിയുമാണ് എന്നാണ് കണക്ക്. മുന്‍കൂട്ടിയുള്ള കണക്കാണിത്. നാളെ യഥാര്‍ത്ഥ കളക്ഷന്‍ വിവരം ഔദ്യോഗികമായ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ വാരം 250 കോടിയിലേറെ രൂപ ധുരന്ധര്‍ 2 നേടുമെന്നും വിലയിരുത്തലുണ്ട്.

2025 ഡിസംബര്‍ 5ന് ആയിരുന്നു ധുരന്ധര്‍ റിലീസ് ചെയ്തത്. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ആധിത്യ ധര്‍ ആണ്. രൺവീർ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, സാറാ അർജുൻ, രാകേഷ് ബേദി, ഗൗരവ് ഗേര, ഡാനിഷ് പാണ്ടോർ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം ആദ്യദിനം 28 കോടി രൂപയാണ് നേടിയതെന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 1,307 മുതല്‍ 1,350 കോടി വരെയാണ് ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍.

PREV
Read more Articles on
click me!

Recommended Stories

'ജനനായകന്' പകരം 'ജില്ല'! വിജയിന്‍റെ പിറന്നാള്‍ തിയറ്ററില്‍ ആഘോഷിച്ചോ ആരാധകര്‍? ആദ്യ 3 ദിവസം നേടിയ കളക്ഷന്‍
ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടും ബോക്സ് ഓഫീസില്‍ കുലുക്കമില്ലാതെ 'ജോര്‍ജുകുട്ടി'; 24-ാം ദിനം കളക്ഷനില്‍ ഞെട്ടിച്ച് 'ദൃശ്യം 3'