അന്ന് 16 കോടി മുടക്കി 400 കോടി തൂക്കി ! ഇന്ന് ചെലവ് 125 കോടി, വെറും 5 ദിനത്തിൽ റെക്കോർഡ് കളക്ഷനുമായി കാന്താര 2

Published : Oct 07, 2025, 03:15 PM IST
Kantara A Legend Chapter 1 Box office

Synopsis

'കാന്താര'യുടെ പ്രീക്വലായ 'കാന്താര ചാപ്റ്റർ 1' ബോക്സ് ഓഫീസിൽ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി മുന്നേറുന്നു. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം കർണാടകയിൽ കെജിഎഫ് 2-വിൻ്റെ റെക്കോർഡ് മറികടന്ന് ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ നേടിയിട്ടുണ്ട്.

രു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണം ലഭിച്ച് മുന്നേറുക എന്നത് വലിയ കാര്യമാണ്. ഇത്തരത്തിൽ ഹിറ്റായി മാറിയ സിനിമകൾക്ക് ഒരു രണ്ടാം ഭാ​ഗം വരിക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. കാരണം ആദ്യ ഭാ​ഗം അത്രത്തോളം ഇംപാക്ട് പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. അതിനൊപ്പമോ അല്ലെങ്കിൽ അതിനും മേലെ നിൽക്കുന്നതായിരിക്കണം രണ്ടാം ഭാ​ഗം. അത്തരത്തിൽ മലയാളികൾ അടക്കം ഏറ്റെടുത്ത കാന്താര സിനിമയുടെ പ്രിക്വൽ ആണ് പ്രേക്ഷകരെ ഒന്നാകെ അമ്പരിപ്പിക്കുന്നത്. വൻ ദൃശ്യവിസ്മയവും പ്രകടനവും മേക്കിങ്ങുമെല്ലാം സമ്മാനിച്ച കാന്താര ചാപ്റ്റർ 1 കേരളത്തിൽ അടക്കം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുകയാണ്.

ഇപ്പോഴിതാ റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിൽ 300 കോടി എന്ന നേട്ടം ആ​ഗോളതലത്തിൽ നേടി കാന്താര ചാപ്റ്റർ 1 പ്രദർശനം തുടരുകയാണ്. പ്രമുഖ ട്രാക്കർന്മാരുടെ റിപ്പോർട്ട് പ്രകാരം 370 കോടിയാണ് ഇതുവരെ കാന്താര 1 നേടിയിരിക്കുന്ന കളക്ഷൻ. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷൻ. ​ഗ്രോസ് കളക്ഷൻ 307 കോടിയും ആണ്. ഓവർസീസിൽ നിന്നും 63 കോടി രൂപയാണ് പടം കളക്ട് ചെയ്തതെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, കർണാടകയിൽ നിന്നും മികച്ച കളക്ഷനാണ് കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം കർണാടകയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് കാന്താര ച്പ്റ്റർ 1. കെജിഎഫ് 2വിന്റെ കളക്ഷനെ മറികടന്നാണ് കാന്താര ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 183 കോടിയാണ് കെജിഎഫ് 2 നേടിയതെങ്കിൽ, ആദ്യ വാരാന്ത്യത്തിൽ 183.60 കോടിയാണ് കാന്താര നേടിയത്.

125 കോടി രൂപ മുടക്കിയാണ് കാന്താര ചാപ്റ്റർ 1 ഒരുക്കിയിരിക്കുന്നത്. ആദ്യഭാ​ഗമായ കാന്താരയുടെ ബജറ്റിനെക്കാൾ പതിന്മടങ്ങ് കൂടുതലാണിത്. 16 കോടിയായിരുന്നു കാന്താരയുടെ ബജറ്റ്. 407.82 കോടി രൂപ ചിത്രം ആ​ഗോള തലത്തിൽ കളക്ട് ചെയ്യുകയും ചെയ്തു. കാന്താര ചാപ്റ്റർ 1 ആയിരം കോടി തൊടുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ. ഋഷഭ് ഷെട്ടി നായകനായി എത്തിയ ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്.

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി