വിദേശത്ത് സലാറിന് വമ്പൻ റെക്കോര്‍ഡ്, കളക്ഷനില്‍ തെലുങ്കിന്റെ തലയെടുപ്പ്

Published : Jan 05, 2024, 03:56 PM IST
വിദേശത്ത് സലാറിന് വമ്പൻ റെക്കോര്‍ഡ്, കളക്ഷനില്‍ തെലുങ്കിന്റെ തലയെടുപ്പ്

Synopsis

തെലുങ്കില്‍ മാത്രമായും റെക്കോര്‍ഡുമായി സലാര്‍.

പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രമാണ് സലാര്‍. സലാര്‍ ആഗോളതലത്തില്‍ ആകെ 700 കോടിയിലേക്ക് അടുക്കുകയാണ്. സലാറിന്റെ തെലുങ്ക് പതിപ്പിന്റെ മാത്രം കളക്ഷൻ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. സലാറിന്റെ തെലുങ്ക് പതിപ്പ്  100 കോടിയില്‍ അധികം വിദേശത്ത് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഒരാഴ്‍ചയ്‍ക്കുള്ളില്‍ ബംഗ്ലൂരു സിറ്റിയില്‍ 6000 ഷോകളില്‍ അധികം എന്ന ഒരു റെക്കോര്‍ഡ് സലാര്‍ നേരത്തെ നേടിയിരുന്നു. കന്നഡയില്‍ നിന്നുള്ള കെജിഎഫ് രണ്ടാണ് ഷോകളുടെ എണ്ണത്തില്‍ ബംഗ്ലൂരു സിറ്റിയില്‍ ഒന്നാം സ്ഥാനത്ത് ഒരാഴ്‍ചത്തെ കണക്കില്‍ ഉള്ളത്. രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ എട്ട് ദിവസത്തെ ഷോകളുടെ റെക്കോര്‍ഡ് മറികടന്നാണ് സലാര്‍ രണ്ടാമത് എത്തിയിരിക്കുന്നത്. എന്തായാലും സലാര്‍ വമ്പ് ഹിറ്റ് ചിത്രമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഓരോ റെക്കോര്‍ഡും.

കെജിഎഫ് എന്ന വമ്പൻ ഹിറ്റിനറെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം ബാഹുബലി നായകൻ പ്രഭാസ് എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. ആ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് പ്രഭാസ് ചിത്രം നേടുന്നത്. തെലുങ്കില്‍ മാത്രമല്ല ഉത്തരേന്ത്യയിലാകെ പ്രഭാസ് ചിത്രത്തിന് സ്വീകാര്യത ലഭിക്കുന്നു എന്നതാണ് സലാറിന്റെ വിജയത്തിന്റ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ ലഭിച്ച സ്വീകാര്യതയും സംവിധായകൻ പ്രശാന്ത് നീലിലുള്ള വിശ്വാസവും സലാറിന്റെ വമ്പൻ വിജയത്തിന് കാരണമായിട്ടുണ്ടാകും.

മാസ് അപ്പീലുള്ള നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് വേഷമിട്ടിരിക്കുന്നത്. സലാര്‍ നായകൻ പ്രഭാസ് ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകന്റെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വര്‍ദ്ധരാജ മാന്നാറായെത്തിയ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം മികച്ചു നില്‍ക്കുന്നു എന്നാണ് സലാര്‍ കണ്ടവരുടെ മിക്കവരുടെയും അഭിപ്രായങ്ങളും.

Read More: മൂന്ന് റെക്കോര്‍ഡുകളിലും മോഹൻലാല്‍ രണ്ടാമൻ, ആരാണ് ഒന്നാമൻ?, ഒരു പട്ടികയില്‍ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'വാള്‍ട്ടര്‍' എഫക്റ്റ്? റിലീസിന് മുന്‍പേ ബോക്സ് ഓഫീസില്‍ ആ നേട്ടവുമായി ചത്താ പച്ച
'ജനനായകനി'ൽ തലവര മാറി ജീവ ! 4 ദിനത്തിൽ ബജറ്റ് തിരികെ നിർമാതാവിന്റെ കീശയിൽ, ടിടിടി കളക്ഷൻ