ബോക്സ് ഓഫീസ് തൂഫാനാക്കി ഷാരൂഖ്; 1000 കോടിയിലേക്ക് കുതിച്ച് 'പഠാൻ', ഇതുവരെ നേടിയത്

By Web TeamFirst Published Feb 6, 2023, 2:41 PM IST
Highlights

ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാൻ 1000കോടി തൊടുമെന്നാണ് വിലയിരുത്തലുകൾ. 

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഷാരൂഖ് ഖാൻ ചിത്രം വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ ഏറെ പ്രതീക്ഷയിൽ ആയിരുന്നു ബോളിവുഡ്. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറാനുള്ള വഴി എന്നത് തന്നെയായിരുന്നു അതിന് കാരണം. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാൻ ഷാരൂഖ് ചിത്രത്തിന് സാധിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തി. ആ പ്രതീക്ഷകളും വിലയിരുത്തലുകളും അന്വർത്ഥം ആയില്ലെന്നാണ് ഓരോ ദിവസത്തെയും ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ 12 ദിവസത്തിൽ പഠാൻ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. 

ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാൻ സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 429.90 കോടിയും മൊത്തം 515 കോടിയുമാണ് നേടിയിരിക്കുന്നത്. ഓവർസീസ് ഗ്രോസ് 317.20 കോടിയുമാണെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാൻ 1000കോടി തൊടുമെന്നാണ് വിലയിരുത്തലുകൾ. 

12 Days WW Box office:

All-India Nett - ₹ 429.90 Crs

All-India Gross - ₹ 515 Crs
Overseas Gross - ₹ 317.20 Crs

Total WW Gross - ₹ 832.20 Crs

— Ramesh Bala (@rameshlaus)

ജനുവരി 25നാണ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ റിലീസ് ചെയ്തത്. നാല് വർഷത്തിന് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫീസ് കീഴടക്കിയിരുന്നു. 2018-ൽ പുറത്തിറങ്ങിയ  സീറോ ആയിരുന്നു ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ഒടുവിലത്തെ ചിത്രം. ബ്രഹ്മാസ്ത്രയില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു. 

ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ഷാരൂഖ് ഖാന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അടുത്തിടെ ജവാന്‍റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചിരുന്നു. ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം.  വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.

'ചരിത്ര സിനിമയെടുത്ത് ദേഹം മുഴുവൻ പൊള്ളി, ഇനിയില്ല': പ്രിയദർശൻ

click me!