തമിഴില്‍ പുതിയ 'സ്റ്റാര്‍' ഉദിച്ചു: കവിന്‍റെ ചിത്രത്തിന് ഞെട്ടിക്കുന്ന പ്രതികരണം; രജനിയെ വീഴ്ത്തി കളക്ഷന്‍

Published : May 12, 2024, 12:00 PM IST
 തമിഴില്‍ പുതിയ 'സ്റ്റാര്‍' ഉദിച്ചു: കവിന്‍റെ ചിത്രത്തിന് ഞെട്ടിക്കുന്ന പ്രതികരണം; രജനിയെ വീഴ്ത്തി കളക്ഷന്‍

Synopsis

തമിഴക സിനിമ ലോകത്തിന് അറണ്‍മണൈ 4 ശേഷം വലിയൊരു ഹിറ്റ് ലഭിച്ചേക്കും എന്നാണ് രണ്ട് ദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ചെന്നൈ:  കവിന്‍ നായകനായി എത്തിയ സ്റ്റാര്‍ സിനിമയ്ക്ക് തമിഴ്നാട്ടില്‍ വന്‍ പ്രതികരണം. ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ ഞെട്ടിക്കുന്ന കളക്ഷനാണ് നേടിയിരിക്കുന്നത്. 2024 ല്‍ വന്‍ വിജയങ്ങള്‍ ഇല്ലാതെ ഉഴലുന്ന തമിഴക സിനിമ ലോകത്തിന് അറണ്‍മണൈ 4 ശേഷം വലിയൊരു ഹിറ്റ് ലഭിച്ചേക്കും എന്നാണ് രണ്ട് ദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം ഇലന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനത്തില്‍ 2.8 കോടിയാണ് കളക്ഷന്‍ നേടിയത്. എന്നാല്‍ രണ്ടാം ദിനം ചിത്രത്തിന്‍റെ കളക്ഷന്‍ കത്തികയറി 4 കോടിയാണ് ചിത്രം ശനിയാഴ്ച നേടിയത്. മൊത്തത്തില്‍ രണ്ട് ദിവസത്തില്‍ ചിത്രം 6.80 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നെറ്റ് കളക്ഷന്‍ നേടിയത്. 

മികച്ച മൗത്ത് പബ്ലിസിറ്റി ചിത്രത്തിന് തമിഴകത്ത് ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഞായറാഴ്ചയും ഗംഭീര കളക്ഷന്‍ ചിത്രം പ്രതീക്ഷിക്കുന്നുണ്ട്. ശനിയാഴ്ച നൈറ്റ് ഷോകള്‍ക്ക് ചിത്രത്തിന് 71 ശതമാനം തീയറ്റര്‍ ഒക്യുപെന്‍സിയാണ് ലഭിച്ചത് എന്നത് ശുഭ സൂചനയായി തമിഴ് ട്രാക്കേര്‍സ് കാണുന്നത്. രജനി ചിത്രം ലാല്‍ സലാമിനെക്കാള്‍ മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഇടത്തരം കുടുംബത്തിലെ അംഗമായ കലൈ എന്ന യുവാവിന്‍റെ സിനിമ നായകന്‍ ആകാനുള്ള പോരാട്ടത്തിന്‍റെ ത്വാഗത്തിന്‍റെയും കഥയാണ് സ്റ്റാര്‍ പറയുന്നത്. കലൈയുടെ അച്ഛന്‍ പാണ്ഡ്യന്‍ ഇതിനായി അവനൊപ്പം ഉണ്ട്.  പാണ്ഡ്യനായി മലയാളി താരം ലാലാണ് അഭിനയിക്കുന്നത്. യുവാന്‍ ശങ്കര രാജയാണ് ചിത്രത്തിന്‍റെ സംഗീതം.

തമിഴ് ബിഗ് ബോസ് താരമായിരുന്നു കവിന്‍ മിനി സ്ക്രീനിലൂടെയാണ് സിനിമയില്‍ എത്തിയത്. കവിന്‍ അഭിനയിച്ച ലിഫ്റ്റ്, ഡാഡ എന്നീ ചിത്രങ്ങള്‍ ഹിറ്റായിരുന്നു. ഇതില്‍ ഡാഡ ഏറെ പ്രശംസ നേടി. 

'ആനന്ദേട്ടനും, ജോസേട്ടനും' സമ്മാനിക്കുമോ മലയാളത്തിന് ആ ചരിത്ര നേട്ടം !

"മന്ദാകിനി" യിലെ ഡബ്സിയുടെ വട്ടേപ്പം പാട്ട് ഹിറ്റ്; പാട്ടിനൊപ്പം ചുവടുവച്ച് അനാര്‍ക്കലി

 

PREV
Read more Articles on
click me!

Recommended Stories

വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍
ഒന്നാമന് 4.6 ലക്ഷം ! വിട്ടുകൊടുക്കാതെ മമ്മൂട്ടിയും, 250 കോടി പടത്തോടൊപ്പം കിടപിടിച്ച് കളങ്കാവൽ