ഞെട്ടിക്കാൻ കങ്കുവ, വിദേശത്തെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്

Published : Nov 08, 2024, 04:32 PM IST
ഞെട്ടിക്കാൻ കങ്കുവ, വിദേശത്തെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്

Synopsis

സൂര്യയുടെ കങ്കുവ സിനിമയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ പുറത്ത്.

തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. വൻ പ്രതീക്ഷയുള്ള ചിത്രമാണ് കങ്കുവ. വടക്കേ അമേരിക്കയിലെ കങ്കുവയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ ആ പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്നതാണ്.

വടക്കേ അമേരിക്കയില്‍ 84 ലക്ഷം ചിത്രം നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കങ്കുവയുടെ വേള്‍ഡ് പ്രീമിയര്‍ ഷോ പ്രദര്‍ശനം നേരത്തെ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈയില്‍ 12നാകും ചിത്രത്തിന്റെ പ്രീമിയര്‍. സൂര്യയുടെ കങ്കുവയുടെ വേള്‍ഡ് പ്രീമിയര്‍ ഷോ സെലിബ്രിറ്റികള്‍ക്കായാണ് മുംബയില്‍ സംഘടിപ്പിക്കുക എന്നാണ് സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞ് മദൻ കര്‍ക്കി റിവ്യു എഴുതിയിരുന്നു. ഡബ്ബിംഗ് നടക്കുമ്പോള്‍ തനിക്ക് പല രംഗങ്ങളും കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ കാഴ്‍ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം. കലയുടെ ചാരുത. കഥയുടെ ആഴം. സംഗീതത്തിന്റെ തലങ്ങള്‍. സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തില്‍ ചേരുമ്പോള്‍ തിയറ്ററില്‍ മികച്ച അനുഭവമാകുന്നു. മികച്ച ആഖ്യാനത്തിന് സംവിധായകൻ സിവയ്‍ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്‍നം യാഥാര്‍ഥ്യമാക്കിയതിന് നന്ദി എന്നും പറയുന്നു മദൻ കര്‍ക്കി. കങ്കുവ മനോഹരമായ ഒരു കലാസൃഷ്‍ടിയാണെന്നും പറയുകയാണ് മദൻ കര്‍ക്കി.

Read More: എത്രയാണ് ഓപ്പണിംഗ് കളക്ഷൻ?, പ്രേമലുവിന് ശേഷം സര്‍പ്രൈസാകുമോ ഐ ആം കാതലൻ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍
കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകള്‍! 'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര? കണക്കുകള്‍