ടര്‍ബോ വീണോ?, ആവേശത്തെയടക്കം മറികടന്നു, കേരള കളക്ഷനില്‍ ഇനി കങ്കുവ ഭരിക്കും?

Published : Nov 14, 2024, 11:10 AM IST
ടര്‍ബോ വീണോ?, ആവേശത്തെയടക്കം മറികടന്നു, കേരള കളക്ഷനില്‍ ഇനി കങ്കുവ ഭരിക്കും?

Synopsis

കേരളത്തില്‍ ഒന്നാമത് മറ്റൊരു തമിഴ് ചിത്രം ആണ്.

കേരളത്തിലും ആരാധകരുള്ള താരമാണ് സൂര്യ. അതിനാല്‍ സൂര്യ നായകനായി എത്തുന്ന ചിത്രങ്ങള്‍ കേരളത്തിലും വലിയ ഹൈപ്പ് സൃഷ്‍ടിക്കാറുണ്ട്. സൂര്യയുടെ പുതിയ ചിത്രവും കേരള തിയറ്ററുകളില്‍ ആവേശം സൃഷ്‍ടിച്ചിരിക്കുകയാണ്. സൂര്യയുടെ കങ്കുവ കേരളത്തില്‍ 2.8 കോടി രൂപയാണ് മുൻകൂറായി നേടിയത്.

കേരളത്തില്‍ 2024ല്‍ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ ഒന്നാമത് തമിഴകത്തിന്റെ വിജയ്‍ നായകനായ ദ ഗോട്ടാണ്. ദ ഗോട്ടിന് കളക്ഷൻ 3.28 കോടി രൂപയായിരുന്നു മുൻകൂറായി റിലീസിന് ലഭിച്ചത്. രണ്ടാമതുള്ള മോഹൻലാലിന്റെ വാലിബന് 3.19 കോടിയും ലഭിച്ചപ്പോള്‍ പൃഥ്വിരാജിന് ആടുജീവിതത്തിന് 3.52 കോടിയാണ് മുൻകൂറായി കിട്ടിയത്. നാലാമതുള്ള ടര്‍ബോ 3.51 കോടിയും നേടി. കേരളത്തിലും മറുഭാഷാ ചിത്രങ്ങള്‍ക്ക് അഡ്വാൻസ് കളക്ഷനില്‍ വൻ നേട്ടമാണ്. കങ്കുവയ്‍ക്ക് പിന്നില്‍ ആറാമത് 1.89 കോടിയുമായി ആവേശമാണ് ഉള്ളത്. സൂര്യയുടെ കങ്കുവയ്‍ക്ക് ആഗോളതലത്തില്‍ 26 കോടി രൂപയാണ് മുൻകൂറായി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ടര്‍ബോയാണ് കേരളത്തില്‍ ഓപ്പണിംഗില്‍ ഉയര്‍ന്ന കളക്ഷൻ 2024ല്‍ നേടിയത്. ടര്‍ബോ ആകെ ഓപ്പണിംഗില്‍ 6.24 കോടി രൂപയാണ് നേടിയത്. ആ തുക കങ്കുവ മറികടക്കുമോയെന്ന ചോദ്യമാണ് ആരാധകര്‍ക്കുള്ളത്. അങ്ങനെയെങ്കില്‍ 2024ല്‍ കേരളത്തില്‍ മറുഭാഷാ ചിത്രം ഒന്നാമനാകും. വൻ സ്വീകാര്യതയാണ് കേരളത്തില്‍ സൂര്യ ചിത്രത്തിന് ലഭിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്.

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് കഥാപാത്രങ്ങളായി സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഉണ്ട്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.

Read More: എങ്ങനെയുണ്ട് സൂര്യയുടെ കങ്കുവ?, ഞെട്ടിച്ചോ?, ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്