ദളപതിക്കോട്ട തകര്‍ന്നോ?, കേരളത്തില്‍ ഓപ്പണിംഗില്‍ എത്രാമതാണ് കങ്കുവ?, നേടിയ തുക പുറത്ത്

Published : Nov 15, 2024, 12:26 PM IST
ദളപതിക്കോട്ട തകര്‍ന്നോ?, കേരളത്തില്‍ ഓപ്പണിംഗില്‍ എത്രാമതാണ് കങ്കുവ?, നേടിയ തുക പുറത്ത്

Synopsis

സൂര്യയുടെ കങ്കുവ കേരളത്തില്‍ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

വൻ ഹൈപ്പില്‍ എത്തിയ ഒരു ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ കങ്കുവ സിനിമയില്‍ നായകനായത് സൂര്യയാണ്. വൻ പ്രീ റീലിസ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ കങ്കുവയുടെ കളക്ഷൻ ഓപ്പണിംഗിന് എത്ര എന്ന കണക്കുകളാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

സൂര്യയുടെ കങ്കുവ കേരളത്തില്‍ നാല് കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് വിവിധ സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ദ ഗോട്ട് കേരളത്തില്‍  5.85 കോടിയില്‍ അധികം ഓപ്പണിംഗില്‍ നേടിയെന്നായിരുന്നു റിപ്പോര്‍ട്ട്.  2024ല്‍ പ്രദര്‍ശനത്തിന് എത്തിയ തമിഴ് ചിത്രങ്ങളില്‍ കങ്കുവയ്‍ക്ക് ഒന്നാം സ്ഥാനം നേടാനായില്ല. കേരളത്തില്‍ വേട്ടയ്യൻ മൂന്നാമതെത്തിയത് 3.50 കോടി ഓപ്പണിംഗിന് നേടിയാണ് എന്നാണ് റിപ്പോര്‍ട്ട്.

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.

കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടി രൂപയിലധികം ആണ് എന്നുമാണ് റിപ്പോര്‍ട്ട്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുണ്ടാകുക. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.

Read More: എങ്ങനെയാണ് വിഘ്‍നേശ് ശിവനുമായി പ്രണയത്തിലായത്?, വീഡിയോയില്‍ വെളിപ്പെടുത്തി നയൻതാര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്