2004ല്‍ നേടിയത് 50 കോടി, ടിക്കറ്റ് വില്‍പനയില്‍ 2024ലും ഞെട്ടിച്ച് വിജയ്‍യുടെ ഗില്ലി, കണക്കുകള്‍

Published : Apr 19, 2024, 09:29 AM IST
2004ല്‍ നേടിയത് 50 കോടി, ടിക്കറ്റ് വില്‍പനയില്‍ 2024ലും ഞെട്ടിച്ച് വിജയ്‍യുടെ ഗില്ലി, കണക്കുകള്‍

Synopsis

വിജയ്‍യുടെ ഗില്ലി വീണ്ടും എത്തുമ്പോള്‍ ടിക്കറ്റ് വില്‍പനയിലും കുതിപ്പ്.

തമിഴകത്ത് പഴയകാല ഹിറ്റ് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. അജിത്തിന്റെയും വിജയ്‍യുടെയും രജിനികാന്തിന്റെയും കമല്‍ഹാസന്റെയുമൊക്കെ ചിത്രങ്ങളില്‍ റീ റിലീസിനും വൻ വിജയം നേടുന്നുണ്ട്. വിജയ്‍യുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായ ഗില്ലിക്ക് റി റിലീസിനല്‍ വൻ വരവേല്‍പ് ലഭിക്കുമെന്നാണ് സൂചനകള്‍. ഏപ്രില്‍ 20നാണ് ഗില്ലി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്.

ഇതിനകം വിജയ്‍യുടെ ഗില്ലിയുടെ 55520 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ഇതുവരെയുള്ള ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പനയുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. തൃഷ നായികയായി എത്തിയ വിജയ് ചിത്രമാണ് ഗില്ലി, 2004ല്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 50 കോടി കളക്ഷൻ നേടിയ ദളപതി വിജയ്‍യുടെ ഗില്ലി ധരണിയാണ് സംവിധാനം ചെയ്‍തിരിക്കുന്നത്.

ദളപതി വിജയ് നായകനാകുന്ന ചിത്രം  ദ ഗോട്ടാണ് നിലവില്‍ ദ്രുതഗതിയില്‍ ചിത്രീകരിച്ചുകണ്ടിരിക്കുന്നത്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും നടന്നിരുന്നു. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചത്.  ദ ഗോട്ട് തിരുവനന്തപുരത്ത് ചിത്രീകരിച്ചപ്പോള്‍ സംവിധായകൻ വെങ്കട് പ്രഭുവും ഒരു അതിഥി കഥാപാത്രമായി വേഷമിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിലെ ചെന്നൈ സൂപ്പര് കിംഗ്‍സ് ടീമിന്റെ ആരാധകനായിട്ടാണ് വെങ്കട് പ്രഭു വേഷമിട്ടത്. കേരളത്തിലെത്തിയ വിജയ്‍യ്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വിജയ്‍യുടെ ലിയോയാണ് തമിഴ് സിനിമകളുടെ കളക്ഷനില്‍ കേരള ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന വേറിട്ട നായക കഥാപാത്രമായി ദളപതി വിജയ് നടനെന്ന നിലയിലും ചിത്രത്തില്‍ മികച്ച പ്രകടനവുമായി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: മിറൈയുമായി സൂപ്പർഹീറോ തേജ സജ്ജ, വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം