വിവാദങ്ങൾക്കിടെ റിലീസ്; 'ദി കേരള സ്റ്റോറി' ആദ്യദിനം നേടിയത്

Published : May 06, 2023, 10:45 AM ISTUpdated : May 06, 2023, 10:58 AM IST
വിവാദങ്ങൾക്കിടെ റിലീസ്; 'ദി കേരള സ്റ്റോറി' ആദ്യദിനം നേടിയത്

Synopsis

കേരള സ്റ്റോറിയെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നായിരുന്നു വമിർശനങ്ങൾ. രാഷ്ട്രീയ-സാമൂഹിക മേഖലയിൽ ഉള്ള നിരവധി പേർ ചിത്രത്തിനെതിരെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾ ഉയരുന്നതിനിടെ തന്നെ കഴിഞ്ഞ ദിവസം കേരള സ്റ്റോറി റിലീസും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. 

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയതെന്ന് ട്രെഡ് അനലിസ്റ്റുകളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ മുഴുവനുമായുള്ള കണക്കാണിത്. പിവിആര്‍, ഇനോക്സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് നാല് കോടി രൂപ ലഭിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. അക്ഷയ് കുമാറിന്റെ സെൽഫി (2.55 കോടി രൂപ), കാർത്തിക് ആര്യന്റെ ഷെഹ്‌സാദ (6 കോടി രൂപ), വിവാദമായ ദി കാശ്മീർ ഫയൽസ് (3.5 കോടി രൂപ) എന്നിവയേക്കാൾ മികച്ച ഓപ്പണിംഗ് ആണ് കേരള സ്റ്റോറി ആദ്യ ദിനത്തിൽ നേടിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കേരള സ്റ്റോറിയുടെ പല ഷോകളും റദ്ദാക്കിയിരുന്നു. പിവിആറിന്‍റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ക്രീനുകളില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിരുന്നു. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്ക്രീനുകളിലെ പ്രദര്‍ശനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു.

2018 ഓരോ മലയാളികളുടെയും സിനിമ, എങ്കയോ പോയിട്ടേൻ മിസ്റ്റർ ജൂഡ് ആന്റണി; മനംനിറഞ്ഞ് ടൊവിനോ

അതേസമയം, കേരള സ്റ്റോറിയെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് അദ്ദേഹം പറഞ്ഞു.  കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 21 സ്ക്രീനുകളിലാണ് കേരള സ്റ്റോറി റിലീസിന് എത്തിയത്. 

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും 'കേരള സ്റ്റോറി' കാണണം, മുസ്ലിം വിരുദ്ധത എന്തുണ്ടെന്ന് പറയണം: പി സുധീർ

PREV
click me!

Recommended Stories

ആസിഫിനെ മറികടന്ന പ്രണവ്, ഒന്നാം സ്ഥാനം നഷ്ടമായ മോഹന്‍ലാല്‍; പോയ വര്‍ഷം കളക്ഷനില്‍ ഞെട്ടിച്ച 12 മലയാള സിനിമകള്‍
ബോക്സ് ഓഫീസിൽ പ്രഭാസ് തേരോട്ടം; 'ദി രാജാ സാബ്' 4 ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ