വിക്രമോ അമല പോളോ അല്ല, ചെന്നൈ ബോക്‌സ്ഓഫീസില്‍ നമ്പര്‍ വണ്‍ 'സിംബ'

By Web TeamFirst Published Jul 22, 2019, 6:25 PM IST
Highlights

ലോകമെങ്ങുമുള്ള ഒരു തലമുറയെത്തന്നെ സ്വാധീനിച്ച ചിത്രമാണ് 1994ല്‍ പുറത്തിറങ്ങിയ 'ദി ലയണ്‍ കിംഗ്'. 25 വര്‍ഷത്തിന് ശേഷം ഫോട്ടോറിയലിസ്റ്റിക്-അനിമേഷനായി പുനരാവിഷ്‌കരിച്ചാണ് ഡിസ്‌നി ചിത്രം പുറത്തെത്തിച്ചിരിക്കുന്നത്.
 

തമിഴില്‍ രണ്ട് വന്‍ റിലീസുകളാണ് ഈ വാരം തീയേറ്ററുകളിലെത്തിയത്. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിച്ച്, വിക്രം നായകനാവുന്ന 'കടാരം കൊണ്ടാനും' അമല പോളിനെ നായികയാക്കി രത്‌നകുമാര്‍ സംവിധാനം ചെയ്ത 'ആടൈ'യും. എന്നാല്‍ തമിഴ്‌നാട്ടില്‍, വിശേഷിച്ചും ചെന്നൈയില്‍ ഈ സിനിമയേക്കാള്‍ ഈ വാരം ജനപ്രീതി നേടിയത് മറ്റൊരു ചിത്രമാണ്, അതും ഹോളിവുഡില്‍ നിന്നുള്ള ചിത്രം.

ഡിസ്‌നിയുടെ 'ദി ലയണ്‍ കിംഗ്' ആണ് ചെന്നൈ ബോക്‌സ്ഓഫീസില്‍ 'ആടൈ'യ്ക്കും 'കടാരം കൊണ്ടേനും' മുന്നിലായി ഉള്ളത്. ലോകമെങ്ങുമുള്ള ഒരു തലമുറയെത്തന്നെ സ്വാധീനിച്ച ചിത്രമാണ് 1994ല്‍ പുറത്തിറങ്ങിയ 'ദി ലയണ്‍ കിംഗ്'. 25 വര്‍ഷത്തിന് ശേഷം ഫോട്ടോറിയലിസ്റ്റിക്-അനിമേഷനായി പുനരാവിഷ്‌കരിച്ചാണ് ഡിസ്‌നി ചിത്രം പുറത്തെത്തിച്ചിരിക്കുന്നത്. ലഭിച്ച വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിക്കനുസരിച്ചുള്ള കളക്ഷന്‍ ആഗോള ബോക്‌സ്ഓഫീസില്‍ നിന്നും ലഭിക്കുമ്പോള്‍ ഇന്ത്യയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്. ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.

Top 5 at Chennai Box-Office (July 19-21) No.5 , 4. , 3. , 2. #, No.1

— Sreedhar Pillai (@sri50)

തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകള്‍ ഒഴികെ മറ്റ് തീയേറ്ററുകളില്‍ തമിഴ് പതിപ്പാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ്, തമിഴ് പതിപ്പുകള്‍ ചേര്‍ത്ത് ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം ചിത്രം നേടിയത് 10.25 കോടിയാണ്. 

click me!