കശ്മീര്‍ ഫയല്‍ സംവിധായകന്‍റെ പുതിയ ചിത്രം വാക്സിന്‍ വാര്‍ ബോക്സോഫീസില്‍ വീണോ?; ആദ്യദിന കളക്ഷന്‍ ഇങ്ങനെ.!

Published : Sep 30, 2023, 08:54 AM IST
കശ്മീര്‍ ഫയല്‍ സംവിധായകന്‍റെ പുതിയ ചിത്രം വാക്സിന്‍ വാര്‍ ബോക്സോഫീസില്‍ വീണോ?; ആദ്യദിന കളക്ഷന്‍ ഇങ്ങനെ.!

Synopsis

2022ലെ വമ്പൻ ഹിറ്റുകളിലൊന്നായ ദി കാശ്മീർ ഫയൽസിന്‍റെ സംവിധായകന്‍റെ പുതിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് എത്തിയത് അതിനാൽ പുതിയ ചിത്രവും മികച്ച ഓപ്പണിംഗ് ലഭിക്കുമെന്നാണ് കരുതിയിരുന്നത്.

മുംബൈ: വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത വാക്സിൻ വാർ വ്യാഴാഴ്ചയാണ് തീയറ്ററുകളില്‍ എത്തിയത്. ദ കശ്മീര്‍ ഫയല്‍ സംവിധായകന്‍റെ പുതിയ ചിത്രം എന്നാല്‍ ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിവസം തന്നെ ബോക്‌സ് ഓഫീസിൽ വാക്സിന്‍ വാറിന് കാര്യമായ കളക്ഷന്‍ കിട്ടിയില്ല. 

2022ലെ വമ്പൻ ഹിറ്റുകളിലൊന്നായ ദി കാശ്മീർ ഫയൽസിന്‍റെ സംവിധായകന്‍റെ പുതിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് എത്തിയത് അതിനാൽ പുതിയ ചിത്രവും മികച്ച ഓപ്പണിംഗ് ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആദ്യ ദിനം ദി വാക്സിൻ വാർ ബോക്‌സ് ഓഫീസിൽ 1.3 കോടി രൂപ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് കണക്കുകള്‍ പറയുന്നത്.

ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് പ്രകാരം കശ്മീർ ഫയൽസ് അതിന്റെ ആദ്യ ദിനം ബോക്സ് ഓഫീസിൽ 3.55 കോടി രൂപ നേടിയിരുന്നു. എന്നാൽ തുടര്‍ന്നുവന്ന ആദ്യ വാരാന്ത്യത്തിൽ ചിത്രം 27.15 കോടി നേടുകയും ചെയ്തിരുന്നു. ചിത്രത്തിന്‍റെ മൊത്തം കളക്ഷന്‍ 252.90 കോടി രൂപയുമായിരുന്നു. പല സംസ്ഥാന സർക്കാരുകളും നികുതി രഹിതമായി പ്രഖ്യാപിച്ച ദ കശ്മീർ ഫയലിന്റെ വിജയം ആവർത്തിക്കാൻ വാക്സിൻ വാറിന് കഴിഞ്ഞെക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

കൊവിഡ് മഹാമാരികാലത്ത്  ഇന്ത്യ കോവിഡ് -19 വാക്സിൻ കോവാക്സിൻ വികസിപ്പിച്ചെടുത്തത് എങ്ങനെ എന്നതും, അതില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരുടെയും കഥയാണ് വാക്സിന്‍ വാര്‍ പറയുന്നത്. വാക്സിൻ വാർ ഇന്ത്യയിലെ ആദ്യത്തെ ‘ബയോ സയൻസ്’ സിനിമയാണ് എന്നാണ് സംവിധായകനും അണിയറക്കാരും അവകാശപ്പെടുന്നത്. ചിത്രത്തിന് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 

അതേ സമയം വാക്‌സിൻ വാറിനൊപ്പം ഇറങ്ങിയ ഫുക്രി 3 ബോക്‌സ് ഓഫീസിൽ 8.5 കോടി നേടിയിട്ടുണ്ട് ആദ്യ ദിനത്തില്‍. അതേ സമയം തന്നെ സെപ്തംബർ 7 ന് റിലീസ് ചെയ്ത ഷാരൂഖ് ഖാന്റെ ജവാൻ ഹിന്ദി  ബോക്‌സ് ഓഫീസിൽ ആധിപത്യം തുടരുകയാണ്. തിയേറ്ററുകളിൽ മൂന്നാഴ്ച പിന്നിട്ട ജവാൻ റിലീസ് ചെയ്ത് 22 മത്തെ ദിവസം 5.50 കോടി നേടി. ഇതോടെ ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 581.43 കോടി രൂപയായി.

ചന്ദ്രമുഖി രണ്ടാം വരവില്‍ ഞെട്ടിച്ചോ?: ചന്ദ്രമുഖി 2 ആദ്യദിന കളക്ഷന്‍ കണക്ക് പുറത്ത്

'രജനി അങ്ങനെ മാത്രമേ മദ്യം കഴിച്ചിരുന്നുള്ളൂ'; രജനികാന്തിനുണ്ടായിരുന്ന മദ്യപാന ശീലം, മാറ്റിയത് ഇങ്ങനെ.!

Asianet News Live

PREV
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം