വിജയ് ക്ലാഷില്‍ പരാജയപ്പെട്ടെങ്കിലും, അജിത്തിന് തുനിവ് തുണ തന്നെ; അവസാന ബോക്സ്ഓഫീസ് കണക്ക്

Published : Feb 09, 2023, 06:34 PM IST
വിജയ് ക്ലാഷില്‍ പരാജയപ്പെട്ടെങ്കിലും, അജിത്തിന് തുനിവ് തുണ തന്നെ; അവസാന ബോക്സ്ഓഫീസ് കണക്ക്

Synopsis

കഴിഞ്ഞ ദിവസം തുനിവ് ഒടിടി റിലീസുമായി. നെറ്റ്ഫ്ലിക്സിലാണ് തുനിവ് റിലീസ് ആയിരിക്കുന്നത്. മണി ഹീസ്റ്റ് വിഭാഗത്തില്‍ വരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം  ഒടിടിയിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് വാര്‍ത്ത.

ചെന്നൈ: തമിഴ് സിനിമ ലോകത്തെ സംബന്ധിച്ച് കഴിഞ്ഞ ജനുവരി 11 നിര്‍ണ്ണായക ദിവസമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് അജിത്ത് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയ ദിവസം. അവസാന കണക്കുകള്‍ വരുമ്പോള്‍ കളക്ഷനില്‍ വിജയ് ചിത്രം വാരിസ് അജിത്തിന്‍റെ തുനിവിനെ മറികടന്നുവെന്നാണ് എല്ലാ ഗ്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. 

കഴിഞ്ഞ ദിവസം തുനിവ് ഒടിടി റിലീസുമായി. നെറ്റ്ഫ്ലിക്സിലാണ് തുനിവ് റിലീസ് ആയിരിക്കുന്നത്. മണി ഹീസ്റ്റ് വിഭാഗത്തില്‍ വരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം  ഒടിടിയിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. അതിനിടയില്‍ ഏതാണ്ട് തീയറ്റര്‍ റണ്‍ അവസാനിപ്പിച്ചിരിക്കുകയാണ് തുനിവ്. നേരിട്ടുള്ള ക്ലാഷില്‍ വിജയ് ചിത്രത്തോട് പരാജയപ്പെട്ടെങ്കിലും തുനിവ് അജിത്ത് കുമാറിന്‍റെ കരിയറില്‍ മോശമല്ലാത്ത ചിത്രമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

തുനിവ് തീയറ്റര്‍ വിടുമ്പോള്‍ കളക്ഷന്‍ 200 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നേരത്തെയും 200 കോടി ക്ലബ് നേടിയിട്ടുണ്ട്. എന്നാല്‍ കരിയറിലെ വന്‍ വിജയമാണ് അജിത്തിനെ സംബന്ധിച്ച് തുനിവ്. അതേ സമയം വാരിസ് തീയറ്ററുകളില്‍ തുടരുന്നുണ്ട്. അതിനാല്‍ തന്നെ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഫെബ്രുവരി 22ന്  ചിത്രം ഒടിടി സ്‍ട്രീം ചെയ്യു എന്നാണ് വിവരം. 

എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ 'തുനിവില്‍'  ഛായാഗ്രാഹണം നിരവ് ഷായാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് 'തുനിവി'ലെ നായിക.

അതേ സമയം അജിത്ത് നായകനായി അഭിനയിക്കുന്ന ഒട്ടേറെ ചിത്രങ്ങളെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 

'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

അജിത്തിന് ഇഷ്ടമായി; വിഘ്നേശിനെ പുറത്താക്കി കൊണ്ടുവന്ന സംവിധായകന് പ്രതിഫലം റെക്കോഡ് തുക.!

തന്നെ സിനിമയില്‍ വെട്ടി, അജിത്തിനെ ട്വിറ്ററില്‍ വെട്ടി 'തോറ്റു കൊടുക്കില്ലെന്ന്' പറഞ്ഞ് വിഘ്നേശ് ശിവന്‍.!
 

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്