'മഞ്ഞുമ്മലി'നെ ആര് വീഴ്ത്തും? വിജയിയോ രജനിയോ? തമിഴകത്ത് ആധിപത്യം മോളിവുഡിന്, ടോപ് 10 സിനിമകള്‍

Published : Apr 09, 2024, 04:04 PM ISTUpdated : Apr 09, 2024, 04:06 PM IST
'മഞ്ഞുമ്മലി'നെ ആര് വീഴ്ത്തും? വിജയിയോ രജനിയോ? തമിഴകത്ത് ആധിപത്യം മോളിവുഡിന്, ടോപ് 10 സിനിമകള്‍

Synopsis

മാസ് റിലീസ് ആണ് കോളിവുഡിൽ വരാനിരിക്കുന്നത്. 

ലയാള സിനിമ ഇന്നതിന്റെ പീക്ക് ലെവലിൽ നിൽക്കുകയാണ്. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മികച്ച സംഭാവനകളാണ് മലയാളം സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. പണംവാരി പടങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന തെലുങ്ക്, കന്നഡ, തമിഴ് സിനിമകൾക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന മോളിവുഡിനെ കണ്ട് അഭിമാനിക്കുകയാണ് ഓരോ മലയാളികളും. ഈ വർഷം കേരളത്തിന് പുറത്തും വലിയ ഹൈപ്പും സ്വീകാര്യതയും ലഭിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 

തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇവിടെ നിന്നും സിനിമ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ.  ഈ വർഷം ഇറങ്ങിയ സൂപ്പർ താര ചിത്രങ്ങളെ എല്ലാം പിന്തള്ളിയാണ് മഞ്ഞുമ്മൽ ഹിറ്റടിച്ചത്. ഈ അവസരത്തിൽ 2024ൽ തമിഴ് നാട്ടിൽ നിന്നും മികച്ച കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. ഇതിൽ ഒന്നാമതുള്ളത് മലയാളത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് ആണ്. ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ, രജികാന്ത് അതിഥി വേഷത്തിൽ എത്തിയ ലാൽ സലാം തുടങ്ങിയ ചിത്രങ്ങളെ മറികടന്നാണ് ഈ മലയാള ചിത്രത്തിന്റെ നേട്ടം. 

ടോപ് ടെണ്‍ ലിസ്റ്റ് ഇങ്ങനെ

1  മഞ്ഞുമ്മൽ ബോയ്സ് : 63.5 കോടി*
2 അയലാൻ : 60 കോടി
3 ക്യാപ്റ്റൻ മില്ലർ : 40.5 കോടി
4 ​ഗോഡ്സില്ല Vs കോ​ങ് : 24 കോടി*
5 ലാൽ സലാം : 19.20 കോടി
6 സിറൻ : 16.25 കോടി
7 വടക്കുപട്ടി രാമസാമി : 14.5 കോടി
8 സിം​ഗപ്പൂർ സലൂൺ : 11.25 കോടി
9 ബ്ലൂ സ്റ്റാർ : 11 കോടി
10 പ്രേമലു : 10.65 കോടി*

ലിസ്റ്റിൽ ഒരാഴ്ച മുൻപ് ലൗവർ എന്ന ചിത്രമാണ് ടോപ് ടെണ്ണിൽ പത്താം സ്ഥാനത്ത് ഉണ്ടായിരുന്നത്. ഈ ചിത്രത്തെ പിന്തള്ളിയാണ് പ്രേമലു ഇപ്പോൾ പത്താം സ്ഥാനത്ത് ഇടംനേടിയിരിക്കുന്നത്. നിലവിൽ തമിഴ് നാട്ടിൽ വരാൻ പോകുന്ന വലിയ റിലീസുകൾ അജിത്തിന്റെ വിടാമുയർച്ചി, വിജയിയുടെ ​ഗോട്ട്, രജനികാന്തിന്റെ വേട്ടയ്യൻ, സൂര്യയുടെ കങ്കുവ, വിക്രമിന്റെ തങ്കലാൻ എന്നീ ചിത്രങ്ങളാണ്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം തന്നെ ഇവ റിലീസ് ചെയ്യും. ഇവയിൽ ഏത് സിനിമ സിനിമ ആദ്യ മഞ്ഞുമ്മൽ ബോയ്സിനെ പിന്നിലാക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാസ്വാ​ദകരും. എന്തായാലും മാസ് റിലീസ് ആണ് കോളിവുഡിൽ വരാനിരിക്കുന്നത്. 

'പ്രവചനം സത്യമായി, ആണ്‍ കുഞ്ഞ് തന്നെ', അമ്മയായ സന്തോഷത്തിൽ നടി ജിസ്‌മി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി