ഒന്നാമന് 70 കോടി, 'മഞ്ഞുമ്മലി'ന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കൽക്കി ! തമിഴകത്ത് പണംവാരിയ പടങ്ങൾ

Published : Aug 11, 2024, 08:38 AM ISTUpdated : Aug 11, 2024, 08:49 AM IST
ഒന്നാമന് 70 കോടി, 'മഞ്ഞുമ്മലി'ന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കൽക്കി ! തമിഴകത്ത് പണംവാരിയ പടങ്ങൾ

Synopsis

ഒരുകൂട്ടം മികച്ച സിനിമകൾ ആണ് തമിഴ് സിനിമാസ്വാദകരെ കാത്തിരിക്കുന്നത്.

മിഴ് സിനിമയെ സംബന്ധിച്ചിടത്തോളം 2024ൽ മികച്ച തുടക്കമല്ല ലഭിച്ചത്. അതുകൊണ്ട് തന്നെ മലയാള സിനിമയ്ക്ക് വൻവരവേൽപ്പാണ് സംസ്ഥാനത്ത് നിന്നും ലഭിച്ചത്. പ്രത്യേകിച്ച് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്. തങ്ങളുടെ ഭാഷയിലെ സിനിമ ഇറങ്ങുന്ന ആഘോഷത്തോടെയാണ് മഞ്ഞുമ്മലിനെ തമിഴകം വരവേറ്റത്. പിന്നാലെയാണ് അരൺമനൈ, മഹാരാജ, അയലാൻ പോലുള്ള സിനിമകൾ തമിഴിൽ നിന്നും റിലീസ് ചെയ്യുന്നത്. ഇവയ്ക്ക് ഭേദ​പ്പെട്ട കളക്ഷൻ നേടാൻ സാധിച്ചിട്ടുമുണ്ട്. ഈ അവസരത്തിൽ തമിഴകത്തു നിന്നും പണംവാരിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. 

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 70ഓളം കോടി കളക്ഷൻ നേടി രായൻ ആണ് ഒന്നാം സ്ഥനത്ത് നിൽക്കുന്നത്. ധനുഷ് സംവിധാനം ചെയ്ത ചിത്രം നിലവിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രണ്ടാം സ്ഥാനത്ത് സുന്ദർസിയുടെ അരൺമനൈ നാലാം ഭാ​ഗം ആണ്. 67 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ എന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. 

രായൻ : 70 കോടി*
അരൺമനൈ 4 : 67 കോടി
മഞ്ഞുമ്മൽ ബോയ്സ് : 64.10 കോടി
അയലാൻ : 60 കോടി
ഇന്ത്യൻ 2 : 56.5 കോടി
മഹാരാജ : 48.5 കോടി
​ഗരുഡൻ : 48.25 കോടി
കൽക്കി 2898 എഡി : 43.5 കോടി*
ക്യാപ്റ്റൻ മില്ലർ : 40.5 കോടി
​ഗോഡ്സില്ല Vs കോങ് : 35 കോടി

ഒ ഡിസ്കോ ഡിസ്കോ..; ആടിത്തിമിർക്കാൻ വിനായകനും സുരാജും: ത്രസിപ്പിച്ച് 'തെക്ക് വടക്ക്'

എന്നിങ്ങനെയാണ് 2024ൽ ഇതുവരെ മികച്ച കളക്ഷൻ നേടിയ തമിഴ് സിനിമകൾ. അതേസമയം, ഒരുകൂട്ടം മികച്ച സിനിമകൾ ആണ് തമിഴ് സിനിമാസ്വാദകരെ കാത്തിരിക്കുന്നത്. വിക്രം നായകനായി എത്തുന്ന തങ്കലാൻ, സൂര്യയുടെ കങ്കുവ, വിജയിയുടെ ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, രജനികാന്ത് സിനിമ വേട്ടയ്യൻ തുടങ്ങിയവയാണ് അതിൽ പ്രധാന റിലീസുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'